twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി

    By ഭദ്ര
    |

    പ്രശസ്ത ഛായാഗ്രാഹകന്‍ ആന്ദകുട്ടന്‍(62)അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. മലയാളത്തില്‍ 150 ലധികം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് അദ്ദേഹം.

    മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കുമൊപ്പം സഞ്ചരിച്ച പ്രിയ സുഹൃത്തായിരുന്നു ആനന്ദകുട്ടന്‍. 1977 ല്‍ മനസ്സിനൊരു മയില്‍ എന്ന ചിത്രത്തിലൂടെയാണ് ഛായാഗ്രഹണം ആരംഭിച്ചത്.

    സിനിമയെ തൊട്ടറിഞ്ഞ്

    ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി


    മൂന്ന് പതിറ്റാണ്ടായി സിനിമയെ തൊട്ടറിഞ്ഞ കലാകാരനാണ് ആനന്ദകുട്ടന്‍. മലയാള സിനിമയുടെ ഓരോ വളര്‍ച്ചയിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.

    തുടക്കം

    ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി

    1977 ല്‍ മനസ്സിനൊരു മയില്‍ എന്ന ചിത്രത്തിലൂടെയാണ് ഛായാഗ്രഹണം തുടങ്ങുന്നത്.
    150ല്‍ പരം ചിത്രങ്ങള്‍

    ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി

    മലയാളത്തില്‍ 150 ല്‍ പരം ചിത്രങ്ങള്‍ക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു. ആവേശം, സാക്ഷി, രക്ത സാക്ഷി, കുറുക്കന്റെ കല്യാണം, ഹിസ് ഹൈനസ് അബ്ദുള, ആകാശദൂത്, ഒരു നോക്ക് കാണാന്‍, അഥര്‍വം, കാവടിയാട്ടം, കളിവീട്, അനിയത്തിപ്രാവ് എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്ത ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്യാമറയില്‍ പതിഞ്ഞതാണ്.
    സംവിധായകന്റെ മനസ്സറിഞ്ഞ കലാകാരന്‍

    ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി


    സംവിധായകന്റെ മനസ്സറിഞ്ഞ കലാകാരനാകണം ഛായാഗ്രാഹകന്‍. ആനന്ദകുട്ടന്റെ കാര്യത്തില്‍ അത് നൂറ് ശതമാനം ശരിയാണ്. പ്രേക്ഷകര്‍ക്കും സിനിമയ്ക്കും വേണ്ടത് എന്തെന്ന് തിരിച്ചറിഞ്ഞ് പകര്‍ന്നെടുക്കാന്‍ കഴിവുള്ള ഛായാഗ്രാഹകന്‍ തന്നെയായിരുന്നു.

    സിനിമാ സെറ്റില്‍

    ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി


    വര്‍ഷങ്ങള്‍ക്ക് സിനിമാ സെറ്റില്‍ വെച്ച് പകര്‍ത്തിയ ഒരു നൊസ്റ്റാള്‍ജിക് ചിത്രത്തില്‍ നിന്ന്

    സിനിമാ ലോകത്തിന്റെ പ്രതികരണം

    ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി


    മലയാളത്തിലെ ഹിറ്റ് സിനിമകള്‍ക്ക് പുറകില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന ഛായാഗ്രഹരില്‍ ഒരാളാണ് ആനന്ദകുട്ടന്‍. കൃത്യസമയത്ത് സിനിമ പൂര്‍ത്തീകരിക്കാന്‍ കഠിനപ്രയത്‌നം ചെയ്യുന്നവരില്‍ ഒരാള്‍. മലയാള സിനിമയുടെ വലിയൊരു മുതല്‍കൂട്ടാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു സിനിമാ ലോകത്തെ പ്രതികരണം.

     അവസാന നാളുകള്‍

    ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി


    കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

    English summary
    film cinematographer anandakuttan passed away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X