»   » കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെന്ന് ഉടമകള്‍

കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെന്ന് ഉടമകള്‍

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബ്ലെസ്സിച്ചിത്രം കളിമണ്ണിന്റെ പ്രദര്‍ശനം പ്രശ്‌നത്തിലാകുമെന്ന് സൂചന. ശ്വേത മേനോന്റെ പ്രസവം ലൈവ് ആയി ചിത്രീകരിച്ചുവെന്നു വാര്ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് കളിമണ്ണ് ചിത്രീകരണസമയത്തുതന്നെ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ഒരു സീന്‍ പോലും മുറിച്ചുമാറ്റാതെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്ന ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് കേരളത്തിലെ തീയേറ്റര്‍ ഉയമകള്‍.

ശ്വേതയുടെ പ്രസവരംഗങ്ങള്‍ നീക്കം ചെയ്യാതെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നാണ് തിയേറ്ററുടമകളുടെ നിലപാട്. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ ചിത്രത്തിന്റെ പ്രിവ്യൂ നടത്തണമെന്നും പ്രസവരംഗങ്ങള്‍ നീക്കം ചെയ്യാതെ ചിത്രം പദദര്‍ശിപ്പിക്കില്ലെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡിന്റ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തില്‍ ശ്വേതയുടെ പ്രസവരംഗങ്ങളുണ്ടെന്ന് സംവിധായകന്‍ ബ്ലെസി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് തിയേറ്റര്‍ ഉടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

English summary
Kerala Film Exhibitors' association said that they are not ready to exhibit Blessy's Kalimannu with Swetha Menon's delivery scenes

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam