twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹ്രസ്വചിത്രങ്ങളിലും തമിഴ് മുന്നേറ്റം

    By Ravi Nath
    |

    Movie Reel
    വലിയ ഉള്ളടക്കങ്ങളുള്ള ഹ്രസ്വചിത്രങ്ങള്‍ എന്നും കാഴ്ചക്കാരന് സമ്മാനിക്കുന്നത് ആഴത്തില്‍ തൊടുന്ന അനുഭവങ്ങളാണ്. ലോഹിതദാസിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച പ്രഥമ ഹ്രസ്വചലച്ചിത്രമേള ഒക്ടോബര്‍ 26,27,28 തിയ്യതികളിലായി കൊച്ചിയില്‍ നടന്നു. മേളയില്‍ ശക്തമായ സാന്നിദ്ധ്യവും പുതുമയും സമ്മാനിച്ചു കൊണ്ട് പുരസ്‌കാരങ്ങള്‍ മിക്കതും നേടിയെടുത്തത് തമിഴ് ചിത്രങ്ങളാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറ്റിനാല്‍പതോളം ചിത്രങ്ങള്‍ മേളയെ സമ്പന്നമാക്കി.

    നവതരംഗ മുന്നേറ്റം എല്ലാ അര്‍ത്ഥത്തിലും പ്രകടമാക്കികൊണ്ട് സമകാലിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കി ചിത്രീകരിക്കപ്പെട്ട ഷോര്‍ട്ട് ഫിലിമുകള്‍ കാഴ്ചയുടെ പുതിയ സംവേദന മികവ് തന്നെ പ്രകടമാക്കുകയായിരുന്നു. വ്യത്യസ്ത സംസ്‌കാരം, വസ്ത്രരീതി, ഭാഷ, ജീവിത പ്രശ്‌നങ്ങള്‍, വിശ്വാസം, സമരമുറകള്‍, തൊഴിലില്ലായ്മ, ബാലവേല, ചൂഷണം, പ്രണയം. സ്ത്രീ പക്ഷപ്രശ്‌നങ്ങള്‍, കൗമാര കാമനകള്‍, വിരഹം, മരണം, അനഥത്വം, മാവോയിസം തുടങ്ങി സമൂഹത്തിന്റെ ജീവിതത്തോട് ഒട്ടിനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പ്രശ്‌ന പരിസരങ്ങളെ മികവുറ്റ രീതിയില്‍ പരാമര്‍ശിച്ചുകൊണ്ട് കടന്നു പോയ ചിത്രങ്ങള്‍ പുതിയ ഉത്തരവാദിത്വമുള്ള ചലച്ചിത്ര പ്രതിഭകളെ കണ്ടെടുക്കാനുള്ള വേദികൂടിയായി.

    സ്ത്രീ സംവിധായികമാരുടെ സജീവസാന്നിദ്ധ്യവും മേളയെ കൂടുതല്‍ മിഴിവുറ്റതാക്കി. ഒരു ആശയത്തെ ഏറ്റവും പ്രകടമാക്കാന്‍ പര്യാപ്തമാണ് ഓരോ ദൃശ്യ ഖണ്ഡങ്ങളും എന്ന സത്യത്തെ അടിവരയിടുകയായിരുന്നു പലദേശങ്ങളില്‍ നിന്നെത്തിയ ചിത്രങ്ങളില്‍ മിക്കവയും. മികച്ച ചിത്രമുള്‍പ്പടെ അവാര്‍ഡുകള്‍ പലതും തമിഴ് സിനിമകള്‍ക്കാണ് ലഭിച്ചത്. അകം (ഗുഹന്‍ സെന്നിയപ്പന്‍) എന്ന ചിത്രമായിരുന്നു മേളയിലെ മികച്ച സൃഷ്ടി. സംവിധായകനുള്ള പുരസ്‌കാരം പ്രവീണ്‍ കുമാറിന് ലഭിച്ചു.

    ചിത്രം ആസൈകാലത്തെ ഓടൈ വിട്ടോ, മികച്ച നടന്‍ ജയലാല്‍ (ലാസ്റ്റ് ബ്‌ളൂ ഡ്രോപ്‌സ്), മികച്ച നടി മീരനായര്‍ (പെണ്‍കുട്ടി), നടന്‍ സലീംകുമാര്‍ സംവിധാനം ചെയ്ത പരേതന്റെ പരിഭവങ്ങള്‍ക്കാണ് ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചിത്രം നെദൂന നെവിലിന്റെ മീല്‍സ് റെഡി എന്ന ചിത്രമായിരുന്നു.

    പ്രതീക്ഷകള്‍ക്ക് പുത്തന്‍ ഭാവുകത്വം പ്രദാനം ചെയ്തുകൊണ്ട് വണ്‍ (ബംഗാളി), എച്ച് ടു ഓ (തമിഴ്), മാലോ (മലയാളം), ധ്വാന്ത് (ചത്തീസ്ഘട്ട് ), മൈലാസ്‌റ് ഫോട്ടോഗ്രാഫ് (തെലുങ്ക്), ഫ്യൂച്ചര്‍(ഇംഗ്‌ളീഷ്) തുടങ്ങിയ ചിത്രങ്ങളും സ്ത്രീ സാന്നിദ്ധ്യത്താല്‍ പ്രസക്തമായ ലൌ ഫോറസ്‌റ് (ശ്രീദേവി), അനാവൃതയായ കാപാലിക (പ്രീതി പണിക്കര്‍), ദ ഹണ്ട് (ലക്ഷ്മി ഗോപിനാഥ്), ഒറ്റകുടുക്ക (ദേവികൃഷ്ണ) എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ.്‌

    English summary
    Tribute to Malayalam’s great writer and filmmaker, Lohithadas, a national level Short Film Festival (LNSFF) was conducted in Kochin.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X