twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ നിന്ന് കുടിച്ചത് കണ്ണീര് മാത്രം: മമ്മൂട്ടിയുടെ നായിക

    By Aswathi
    |

    പണ്ടത്തെ പല നായികമാരും ഇന്ന് തിരിച്ചുവരവിന്റെ വഴിയിലാണ്. പക്ഷെ പലരെ കുറിച്ചും യാതൊരു വിവരവുമില്ലെന്നതാണ് സത്യം. 'ദാദാസാഹിബ്' ഉള്‍പ്പടെ അഞ്ചോളം മലയാള സിനിമകളില്‍ അഭിനയിച്ച് അപ്രത്യക്ഷയായ ഒരു നടികൂടെയുണ്ട് നമുക്ക്. വെള്ളിത്തിരയില്‍ ആതിര എന്നറിയപ്പെട്ട രമ്യ. ഇന്ന് അടുക്കളയിലെ തീയും പുകയും കൊണ്ട് ഭര്‍ത്താവ് വിഷ്ണു നമ്പൂതിരിക്കൊപ്പം കേറ്ററിങ് സര്‍വ്വീസ് നടത്തുകയാണ് ആതിര.

    സിനിമ ഒരു ട്രാപ്പാണെന്നാണ് ആതിര പറയുന്നത്. രാമമംഗലം ഇളമണ്ണ്മനയില്‍ ജനിച്ചു. ഒന്നുമറിയാത്ത കാലത്താണ് സിനിമയിലെത്തിയത്. സിനിമ ഒരു മോഹമായി തോന്നിയാല്‍ കുടങ്ങി. വിവാഹത്തോടെ ഞാന്‍ രക്ഷപ്പെട്ടു. സിനിമയില്‍ സജീവമായി നില്‍ക്കുന്ന നടിയ്ക്ക് നല്ലൊരു കുടുംബ ജീവിതത്തിന് കഴിയോ എന്നാണ് ആതിരയുടെ ചോദ്യം. തനിക്കിപ്പോല്‍ മനസ്സമാധാനം നിറഞ്ഞ ഒരു കുടുംബ ജീവിതമുണ്ടെന്ന് ആതിര പറഞ്ഞു.

    athira

    അധ്വാനിച്ച് ജീവിക്കുന്നതിന്റെ സംതൃപ്തി വലുതാണ്. നല്ലരീതിയിലാണ് ജീവിക്കുന്നതെന്ന് പത്ത്‌പേര്‍ അറിയണമെന്നുണ്ടായിരുന്നു. അതിന് കഴിഞ്ഞു. സിനിമയില്‍ നിന്ന് കുടിച്ചത് കണ്ണീര് മാത്രമാണ്. അതൊക്കെ കഴിഞ്ഞ കാലം. ക്യാമറയ്ക്ക് മുന്നില്‍ റീടേക്കുകളാകാം. പാചകത്തിന് കൂട്ടുതെറ്റിയാല്‍ പണിപാളും. അഞ്ഞൂറ് പേരുടെ സദ്യ ഒരുക്കാന്‍ താനും ഭര്‍ത്താവും മാത്രം മതിയെന്നാണ് ആദ്യ കാല നടി പറയുന്നത്.

    വിനയന്‍ സംവിധാനം ചെയ്ത ദാദാസാഹിബില്‍ മമ്മൂട്ടിയുടെ നായികയായാണ് രമ്യയുടെ അരങ്ങേറ്റം. ആദ്യ ചത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് പിന്നീട് വെള്ളിത്തിരയില്‍ അറിയപ്പെട്ടത്, ആതിര. പിന്നീട് കരുമാടിക്കുട്ടന്‍, ഭര്‍ത്താവുദ്യോഗം, അണുകുടുംബം, കാക്കി നക്ഷത്രം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 'അണുകുടുംബ'ത്തില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. 'അല്ലിയാമ്പല്‍ പൂവേ ചൊല്ല് ചൊല്ല് പൂവേ...' എന്ന പാട്ട് കേല്‍ക്കുമ്പോള്‍ ആതിരെ ഓര്‍ക്കാത്തവരുണ്ടോ..

    (കടപ്പാട്: മനോരമ)

    English summary
    Film industry is a trap said old actress Athira, who was the heroin in Mammooty's Dada Sahib
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X