»   »  സിനിമ എന്റെ സ്വപ്‌നം അല്ലായിരുന്നു; പാര്‍വതി രതീഷ്

സിനിമ എന്റെ സ്വപ്‌നം അല്ലായിരുന്നു; പാര്‍വതി രതീഷ്

Posted By: AkhilaKS
Subscribe to Filmibeat Malayalam


കുട്ടിക്കാലം മുതല്‍ സിനിമ സിനിമ സ്വപ്‌നം കണ്ട് നടന്ന ഒരു പെണ്‍ക്കുട്ടി ഒന്നുമല്ലായിരുന്നു ഞാന്‍. മധുര നാരങ്ങയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ പാര്‍വതി രതീഷ് പറയുന്നു. സിനിമകള്‍ കാണുന്നത് പോലും വളരെ കുറച്ച് മാത്രമായിരുന്നു. ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും തമിഴ് നാട്ടില്‍ ആയിരുന്നതുകൊണ്ട് തന്നെ മലയാള സിനിമ എപ്പോഴും അകലെയായിരുന്നു.

എന്നാല്‍ മധുര നാരങ്ങ എന്ന ചിത്രത്തില്‍ താന്‍ ആഗ്രഹിച്ചത് പോലെ തന്നെ ചിത്രത്തിന്റ ഭാഗമാകാന്‍ കഴിഞ്ഞുവെന്നുമാണ് പാര്‍വതി പറയുന്നത്.

സിനിമ എന്റെ സ്വപ്‌നം അല്ലായിരുന്നു; പാര്‍വതി രതീഷ്

അച്ഛന്‍ ജീവിതത്തില്‍ പകര്‍ന്ന് തന്ന അറിവുകളെല്ലാം മനസ്സില്‍ കരുതി വെച്ചിട്ടുണ്ട്. ഒരിക്കലും അച്ഛനോളം ആകാന്‍ കഴിയില്ലങ്കിലും അച്ഛന്റെ പേരിന് കളങ്കം വരുത്തരുതെന്നേ താന്‍ ആഗ്രഹിക്കുന്നുള്ളു. മരിച്ച് പോയ നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി പറയുന്നു.

സിനിമ എന്റെ സ്വപ്‌നം അല്ലായിരുന്നു; പാര്‍വതി രതീഷ്

തുടക്കകാരി എന്ന നിലയ്ക്ക് തനിക്ക് ഒരുപാട് കുറവുകള്‍ ഉണ്ട്. ഒരിക്കലും സിനിമ തന്റെ സ്വപ്‌നമല്ലായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ സിനിമകള്‍ പോലും കാണറില്ലായിരുന്നു. ഇപ്പോള്‍ അച്ഛന്റെ സുഹൃത്തുക്കള്‍ പലരും പറഞ്ഞ് കേട്ടാണ് അച്ഛന്റെ സിനിമകള്‍ കാണുന്നതെന്ന് പാര്‍വതി പറയുന്നു.

സിനിമ എന്റെ സ്വപ്‌നം അല്ലായിരുന്നു; പാര്‍വതി രതീഷ്

പ്ലസ് ടൂ കഴിഞ്ഞ സമയത്ത് എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അതിയായ മോഹമുണ്ടായിരുന്നു. അമ്മയോട് പറഞ്ഞപ്പോള്‍ ആദ്യം നന്നായി പഠിക്കൂ എന്നിട്ടാവാം സിനിമ എന്ന മറുപടി കിട്ടി. പിന്നീട് എം ബി യെ കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി സിനിമയും തന്നെ തേടിയെത്തി തുടങ്ങി.

സിനിമ എന്റെ സ്വപ്‌നം അല്ലായിരുന്നു; പാര്‍വതി രതീഷ്

അച്ഛനോടൊപ്പം ഉണ്ടായിരുന്ന ഓരോ ഓര്‍മ്മകളും ജീവിതത്തില്‍ ഉത്സാഹവും ഊര്‍ജവും പകരുന്നതാണ്. പണ്ട് അച്ഛനെ കാണുന്നത് വല്ലപ്പോഴുമായിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ പോയാണ് അച്ഛനെ കണ്ടിരുന്നത്. അന്ന് ലോക്കേഷനില്‍ പോകുന്നത് ഭയങ്കര ബോറായിരുന്നു. എങ്കിലും പോകുമായിരുന്നു. അതു പോലെ അച്ഛനുണ്ടായിരുന്നപ്പോഴുള്ള രസകരമായ ഒരു പരിപ്പാടി ഉണ്ടായിരുന്നു. ടിവിയില്‍ വരുന്ന കോമഡി പ്രോഗ്രമുകള്‍ അച്ഛന്‍ കാണാന്‍ പറയും. എന്നിട്ട് അത് രസകരമായി ഞങ്ങള്‍ അവതരിപ്പിക്കുക എന്നത്.

English summary
After her Plus Two when she told her mother that she wanted to act, her mother set a condition that she complete her education and get qualified for a job. “She told me films were a risky profession and insisted that we were professionally qualified before we took the plunge.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam