»   » മേക്കപ്പില്ലാതെയും അഭിനയിച്ചിട്ടുണ്ട്; നല്ല സിനിമയുടെ ഭാഗമാകാനാണ് ആഗ്രഹം; ഭാമ

മേക്കപ്പില്ലാതെയും അഭിനയിച്ചിട്ടുണ്ട്; നല്ല സിനിമയുടെ ഭാഗമാകാനാണ് ആഗ്രഹം; ഭാമ

By: Nihara
Subscribe to Filmibeat Malayalam

ചെറിയ ഇടവേളയ്ക്ക ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരാന്‍ തയ്യാറെടുക്കുകയാണ് ഭാമ. വിഎം വിനു സംവിധാനം ചെയ്യുന്ന മറുപടി എന്ന ചിത്രത്തിലൂടെയാണ് ഭാമ തിരിച്ചുവരവിന് ഒരുങ്ങുന്നത്. കൗമാരക്കാരിയുടെ അമ്മ വേഷത്തിലാണ് ഭാമ പ്രത്യക്ഷപ്പെടുന്നത്. റഹ്മാനാണ് ഭര്‍ത്താവിന്റെ വേഷം ചെയ്യുന്നത്. ജൂലിയാന അഷ്‌റഫാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മകളെ സംരക്ഷിക്കാനായി അമ്മ നടത്തുന്ന ത്യാഗമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ കഥയാണ് തന്നെ ആകര്‍ഷിച്ചതെന്നും താരം വ്യക്തമാക്കി. ഗ്ലാമറസ് അല്ലാത്ത വേഷത്തിലും താന്‍ അഭിനയിച്ചിട്ടുണ്ട്. കഥാപാത്രത്തിനനുസരിച്ച് അഭിനയിക്കാന്‍ തയ്യാറാണ്.

Bhama

താനൊരു ചോക്ലേറ്റ് പെണ്‍കുട്ടിയാണെന്ന് കരുതുന്നില്ല. നായികാ വേഷമേ ചെയ്യൂവെന്ന നിര്‍ബന്ധ ബുദ്ധിയൊന്നും തനിക്കില്ലെന്നും ഭാമ വ്യക്തമാക്കി. മേക്കപ്പ് ഇല്ലാതെയും അഭിനയിച്ചിട്ടുണ്ട്. നല്ല സിനിമയുടെ ഭാഗമാകാനാണ് ആഗ്രഹം. താനൊരു സാധാരണ പെണ്‍കുട്ടിയാണ്. അമ്മ വേഷത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഭാമ വ്യക്തമാക്കി

ഭാമയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actress Bhama is coming back now. Now she is acting VM Vinu's new film named Marupadi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam