»   » ക്രിസ്മസ് റിലീസുകള്‍ ത്രിശങ്കുവില്‍, പ്രദര്‍ശനം തുടരുന്ന സിനിമകളടക്കം പിന്‍വലിച്ചേക്കും

ക്രിസ്മസ് റിലീസുകള്‍ ത്രിശങ്കുവില്‍, പ്രദര്‍ശനം തുടരുന്ന സിനിമകളടക്കം പിന്‍വലിച്ചേക്കും

Posted By: Nihara
Subscribe to Filmibeat Malayalam

ഇത്തവണത്തെ ക്രിസ്മസിനെ വരവേല്‍ക്കാന്‍ തിയേറ്ററുകളിലേക്ക് ആരുമെത്തില്ല. മുന്തിരിവള്ളിയും ജോമോന്റെ സുവിശേഷവുമെല്ലാം പെട്ടിയില്‍ കിടക്കുന്ന ലക്ഷണത്തിലാണ് കാര്യങ്ങളുടെ പോക്ക്. ക്രിസ്മസ് റിലീസുകള്‍ ഉപേക്ഷിച്ചുള്ള സമരം അവസാനിപ്പിക്കാന്‍ സിനിമാ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതോടെ ക്രിസ്മസ് റിലീസുകളുടെ കാര്യത്തില്‍ തീരുമാനമായിക്കിട്ടി. ക്രിസ്മസിന് റിലീസ് പ്രഖ്യാപിച്ച സിനിമകള്‍ ഇനി എന്ന് റിലീസാവുമെന്ന് കാത്തിരുന്നു കാണാം.

ജിബു ജേക്കബ് മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാട് ദുല്‍ഖര്‍ ടീമിന്റെ ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദിഖ് ജയസൂര്യാ ചിത്രം ഫുക്രി, പൃഥ്വിരാജ് ചിത്രമായ എസ്ര തുടങ്ങിയ സിനിമകളുടെ റിലീസിങ്ങാണ് മുടങ്ങിയത്. ഈ സിനിമകളെല്ലാം സെന്‍സര്‍ പരിശോധന പൂര്‍ത്തിയാക്കി പരസ്യ പ്രചാരണവും കഴിഞ്ഞ് പ്രദര്‍ശനത്തിന് തയ്യാറെടുക്കവെയാണ് സിനിമാ പ്രതിസന്ധി ഉടലെടുത്തത്.

പകുതി വിഹിതം വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്മാറില്ല

50-50 അനുപാതത്തില്‍ തിയേറ്റര്‍ വിഹിതം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. നിലവില്‍ പ്രദര്‍ശനം തുടരുന്ന സിനിമകള്‍ ഉള്‍പ്പടെ പിന്‍വലിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ളത്.

പ്രദര്‍ശനം തുടരുന്ന സിനിമകളും പിന്‍വലിക്കും

നിലവില്‍ പ്രദര്‍ശനം തുടരുന്ന സിനിമകള്‍ പിന്‍വലിച്ച് സമരം ശക്തമാക്കാനാണ് വിതരണക്കാരുടെ തീരുമാനം. കട്ടപ്പനയിലെ ഋതിക് റോഷന്‍, പുലിമുരുകന്‍, ആനന്ദം തുടങ്ങിയ സിനിമകള്‍ ഉള്‍പ്പടെ എ ക്ലാസ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന എല്ലാ സിനിമകളും പിന്‍വലിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് ത്രിശങ്കുവില്‍

ക്രിസ്മസിന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രങ്ങളെല്ലാം പെട്ടിയില്‍ കുരുങ്ങുന്ന ലക്ഷണത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ക്രിസ്മസ് മുന്‍നിര്‍ത്തി ഒരുക്കിയ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുക. ഇതേ ദിവസങ്ങളില്‍ തിയേറ്ററുകളിലെത്തേണ്ട ബോളിവുഡ് ചിത്രം ദങ്കല്‍, സൂര്യയുടെ എസ്ത്രീ എന്നിവയുടെ റിലീസുകളില്‍ മാറ്റമില്ല.

സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം

സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നടത്തിയ ഒന്നാം ഘട്ട ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ പരിഹരിക്കണമെന്നാണ് താരസംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
The film distributors strike is still continuing. Christmas release is still an doubtful. Distributors are going to make strong protest.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam