»   » രാജമാണിക്യത്തിന്റെ നിര്‍മാതാവ് അന്തരിച്ചു, മമ്മൂട്ടിയുമായുള്ള സിറാജിന്റെ ബന്ധം ?

രാജമാണിക്യത്തിന്റെ നിര്‍മാതാവ് അന്തരിച്ചു, മമ്മൂട്ടിയുമായുള്ള സിറാജിന്റെ ബന്ധം ?

By: Rohini
Subscribe to Filmibeat Malayalam

കൊച്ചി; പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് വലിയ വീട്ടില്‍ സിറാജ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് (മെയ് 29) വൈകിട്ട് മൂന്ന് മണിക്ക് കലൂര്‍ തോട്ടത്തുംപടി ജുമാ മസ്ജിദില്‍ നടക്കും.

ഒരു ദിവസം 100 സിഗരറ്റ് വലിക്കുന്ന മമ്മൂട്ടി, പാര്‍വ്വതിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചു !!

മമ്മൂട്ടിയുമായി ബന്ധം

വലിയ വീട്ടില്‍ ഫിലിംസിന്റെ ബാനറിലാണ് സിറാജ് സിനിമകള്‍ നിര്‍മിച്ചത്. നാല് സിനിമകളാണ് സിറാജ് ആകെ നിര്‍മിച്ചത്. അതില്‍ മൂന്ന് സിനിമകളും മമ്മൂട്ടിയുടേതാണെന്ന ഒരു പ്രത്യേകതയുമുണ്ട്. രാജമാണിക്യം ഉള്‍പ്പടെ സിറാജ് നിര്‍മിച്ച ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കാം

അപരിചിതന്‍ (2004)

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമാണ് അപരിചിതന്‍. 2004 ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചുകൊണ്ടാണ് സിറാജ് സിനിമാ നിര്‍മാണ രംഗത്ത് എത്തിയത്. വലിയ വീട്ടില്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ സിറാജാണ് ചിത്രം നിര്‍മിച്ചത്. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടുപോയി.

രാജമാണിക്യം (2005)

അന്നു വരെയുള്ള മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ്കള്‍ തിരുത്തി എഴുതിയ ചിത്രമായിരുന്നു രാജമാണിക്യം. വെറും 4 കോടി മുതല്‍മുടക്കില്‍ വലിയവീട്ടില്‍ സിറാജ് നിര്‍മിച്ച ഈ ചിത്രം 22.5 കോടിയാണ് തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റാണ്.

പ്രജാപതി (2006)

ഏറെ പ്രതീക്ഷയോടെ എത്തിയ രഞ്ജിത്ത് - മമ്മൂട്ടി ചിത്രമായിരുന്നു പ്രജാപതി. മമ്മൂട്ടിയ്ക്ക് പുറമെ ബോളിവുഡ് താരം അദിതി റാവു ഹൈദാരി, സന്ധ്യ, സീമ, തിലകന്‍, നെടുമുടി വേണു തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രം നിര്‍മിച്ചതും സിറാജാണ്. പ്രതീക്ഷയ്‌ക്കൊത്ത് ഈ സിനിമയ്ക്കും വിജയം നേടാന്‍ കഴിഞ്ഞില്ല.

കാക്കി (2007)

മമ്മൂട്ടിയുടേതല്ലാതെ സിറാജ് നിര്‍മിച്ച ചിത്രമാണ് കാക്കി. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ഈ സിനിമയും പരാജയപ്പെട്ടതോടെ സിറാജ് നിര്‍മാണ രംഗത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു.

English summary
Film producer Valiyaveettil Siraj passed away
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam