»   » പടംപിടുത്തവും നിര്‍ത്തുന്നു ഗണേഷും പിന്നോട്ടില്ല

പടംപിടുത്തവും നിര്‍ത്തുന്നു ഗണേഷും പിന്നോട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Film Shooting
തിയറ്റര്‍ സമരം തുടരുന്നതിന് പിന്നാലെ സിനിമ ചിത്രീകരണം കൂടി സ്തംഭിപ്പിയ്ക്കാന്‍ തീരുമാനം. ബുധനാഴ്ച മുതല്‍ പുതിയ സിനിമകള്‍ക്ക് ഷൂട്ടിങ്ങിന് അനുമതി നല്‍കേണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടനായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

ഇപ്പോള്‍ ഷൂട്ടിങ്ങ് നടക്കുന്ന സിനിമകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. സര്‍വീസ് ചാര്‍ജില്‍ രണ്ടുരൂപ വര്‍ധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും മന്ത്രി കെ. ബി. ഗണേഷ് കുമാറുമായും ചര്‍ച്ച നടത്തുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് മിലന്‍ ജലീലും ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറയും പറഞ്ഞു.

അതേസമയം, തിയറ്റര്‍ സമരത്തിനെതിരെ മന്ത്രി ഗണേഷ് കുമാര്‍ നിലപാടു കര്‍ശനമാക്കി. വെള്ളിയാഴ്ച പുതിയ സിനിമകള്‍ റിലീസ് ചെയ്യേണ്ടതിനാല്‍ ഒരു വിഭാഗം തിയറ്റര്‍ ഉടമകളുടെ സമരം നാളെ അവസാനിപ്പിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

സമരം ചെയ്യുന്നവരുടെ ആവശ്യങ്ങളോടു യോജിക്കാനാവില്ലെന്നു മുഖ്യമന്ത്രിയും താനും വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച തിയറ്റര്‍ ഉടമകള്‍ വീണ്ടും തന്നെ കാണാന്‍ വരുമെന്നു പറയുന്നു. ആരെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ല. ചര്‍ച്ച നടന്നാലും ഇല്ലെങ്കിലും നാളെ സമരം പിന്‍വലിച്ചാലേ മുന്‍കൂട്ടി ബുക്ക് ചെയ്ത തമിഴ് പടം ഉള്‍പ്പെടെ കളിക്കാനാവൂ. അത്തരമൊരു അവസ്ഥയിലാണു തിയറ്റര്‍ ഉടമകള്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നവംബര്‍ രണ്ടുമുതല്‍ എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീയറ്ററുകള്‍ അടച്ചിട്ട് സമരം നടത്തുന്നത്. അഞ്ചുരൂപ വര്‍ധനയായിരുന്നു സമരം തുടങ്ങുമ്പോള്‍ ആവശ്യം.

തീയറ്റര്‍ സമരത്തോട് സഹകരിക്കാതെ ഷൂട്ടിങ് തുടരുന്ന നിര്‍മാതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് അഞ്ചുരൂപയെന്ന ആവശ്യം മൂന്നുരൂപയിലേക്ക് മയപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ ബോഡി തീരുമാനിച്ചിരുന്നു.

English summary
The Kerala Film Exhibitors’ Federation, on Monday, decided to continue its strike, started on November 2, seeking an increase in ticket charge

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam