»   » പ്രതിയെ പിടി കൂടിയതില്‍ സന്തോഷം, അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും മഞ്ജു വാര്യര്‍

പ്രതിയെ പിടി കൂടിയതില്‍ സന്തോഷം, അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും മഞ്ജു വാര്യര്‍

By: Nihara
Subscribe to Filmibeat Malayalam

യാത്രയ്ക്കിടയില്‍ യുവ അഭിനേത്രിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത സിനിമാലോകത്തെ ഏറെ സന്തോഷപ്പെടുത്തുന്നുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് പ്രതി എറണാകുളം സിജിഎം കോടതിയിലെത്തി കീഴടങ്ങിയത്. പ്രതിക്കൂട്ടിലെത്തിയ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊതു നിരത്തില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട് ആറു ദിവസം പിന്നിടവെയാണ് മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കീഴടങ്ങാനെത്തിയ സുനിയേയും വിജീഷിനേയും മഫ്തിയിലെത്തിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പള്‍സര്‍ സുനിയുടെ അറസ്റ്റില്‍ പോലീസിനെ അഭിനന്ദിച്ച് സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലാണ് താരങ്ങള്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രതിയെ പിടിച്ചതില്‍ സന്തോഷം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. അന്വേഷണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരട്ടയെന്നുമാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചിട്ടുള്ളത്.

മനുഷ്യാവകാശ നിയമം പറഞ്ഞുവരരുത്

പ്രതിയെ അറസ്റ്റ് ചെയ്ത കേരള പോലീസിന് അഭിനന്ദനങ്ങള്‍. അവനെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഇത്രയും ക്രൂരനായ ക്രിമിനലിന് വേണ്ടി മനുഷ്യാവകാശ നിയമവും പറഞ്ഞ് ആരും രംഗത്തുവരരുതെന്നും അനൂപ് മേനോന്‍ കുറിച്ചിട്ടുണ്ട്.

കേരള പോലീസിനെ അഭിനന്ദിക്കുന്നു

പ്രതിയെ അറസ്റ്റ് ചെയ്ത നിമിഷം വളരെ ഇഷ്ടപ്പെട്ടു. കേരള പോലീസിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. അവരെ കൂടുതല്‍ വിശ്വസിക്കുന്നുവെന്നുമാണ് സരയു പോസ്റ്റ് ചെയ്തിട്ടുള്ളത്.

മറ്റൊരു ഗോവിന്ദച്ചാമി ആവാതിരിക്കട്ടെ

കേരള പോലീസിന് സല്യൂട്ട്. സുനി ഒരിക്കലും മറ്റൊരു ഗോവിന്ദച്ചാമി ആകില്ല എന്നു വിചാരിക്കുന്നുവെന്നാണ് സംവിധായകനായ സുജിത് വാസുദേവന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

സുഹൃത്തുക്കളെല്ലാം സന്തോഷത്തിലാണ്

ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം സന്തോഷത്തിലാണെന്നാണ് നവ്യാ നായര്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിവിന്‍ പോളി, രമ്യാ നമ്പീശന്‍, ആഷിക് അബു, തുടങ്ങിയവരും സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.

English summary
Film stars reaction about suni's arrest.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam