»   » ഫിലിം ഫെയര്‍ അവാര്‍ഡ്; ഫഹദ് നല്ലനടന്‍, റിമ നടി

ഫിലിം ഫെയര്‍ അവാര്‍ഡ്; ഫഹദ് നല്ലനടന്‍, റിമ നടി

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: ന്യൂ ജനറേഷന്‍ സിനിമയുടെ തല തൊട്ടപ്പനായ 22 ഫീമെയില്‍ കോട്ടയത്തിന് അവാര്‍ഡുകള്‍ തീരുന്നില്ല. ദക്ഷിണേന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡ് പ്രഖ്യാപനത്തിലാണ് ഈ ആഷിക് അബു ചിത്രം വീണ്ടും അവാര്‍ഡുകള്‍ എത്തിച്ചത്. 22 ഫീമെയില്‍ കോട്ടയത്തിലെ നായകനായ ഫഹദ് ഫാസിലിനാണ് മലയാളത്തിലെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ്. ഇതേ സിനിമയിലെ അഭിനയത്തിന് റിമ കല്ലിങ്ങല്‍ മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.

ലാല്‍ ജോസ് ചിത്രമായ അയാളും ഞാനും തമ്മിലാണ് മികച്ച മലയാള ചിത്രം. പൃഥ്വിരാജ്, പ്രതാപ് പോത്തന്‍ എന്നിവരുടെ മികച്ച അഭിനയവും ലാല്‍ ജോസിന്റെ കയ്യൊതുക്കവുമായിരുന്നു അയാളും ഞാനും എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. ലാല്‍ ജോസ് തന്നെയാണ് മികച്ച സംവിധായകനും.

fahad-rima

ഓര്‍ഡിനറിയിലൂടെ തമാശക്കഥാപാത്രങ്ങളിലേക്ക് ചുവടുമാറ്റിപ്പിടിച്ച ബിജു മേനോന്‍ മികച്ച സഹനടനുള്ള അവാര്‍ഡ് നേടി. കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ഓര്‍ഡിനറി പോയവര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഡയമണ്ട് നെക്ലേസിലെ നായികമാരില്‍ ഒരാളായിരുന്ന ഗൗതമിയാണ് സഹനടി.

സെക്കന്‍ഡ് ഷോയിലൂടെ മലയാളത്തിന് ലഭിച്ച പ്രിയനായകന്‍ ദുല്‍ഖര്‍ സല്‍മാനാണ് മികച്ച പുതുമുഖ താരം. സെക്കന്‍ഡ് ഷോയും ഉസ്താദ് ഹോട്ടലും വഴി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍.

ഹൈദരാബാദില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ ധനുഷ്, നാഗാര്‍ജ്ജുന, വെങ്കടേഷ്, ശ്രുതി ഹാസന്‍, അമലാ പോള്‍, ഏ ആര്‍ റഹ്മാന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ശ്രുതി, അമലാപോള്‍ തുടങ്ങിയവരുടെ നൃത്ത പരിപാടിയും ഉണ്ടായിരുന്നു.

English summary
The 60th film fare awards declared in Hyderabad. Fahad Fasil is the best actor and Rima Kallingal is the best actress in Malayalam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam