»   » കന്നിമാസം സുരേഷ് ഗോപിയെ ഭയപ്പെടുത്തുന്നുവോ? സിനിമാ ഷൂട്ടിങ് വരെ മാറ്റിവെച്ചു

കന്നിമാസം സുരേഷ് ഗോപിയെ ഭയപ്പെടുത്തുന്നുവോ? സിനിമാ ഷൂട്ടിങ് വരെ മാറ്റിവെച്ചു

Posted By:
Subscribe to Filmibeat Malayalam

ദി സ്‌റ്റേറ്റ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവെക്കാനുള്ള കാരണമെന്താണെന്നുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നടന്‍ സുരേഷ് ഗോപി തന്നെ അതിനെക്കുറിച്ച് വ്യക്തമാക്കി. കന്നിമാസം ആയതു കൊണ്ടാണ് ഷൂട്ടിങ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് താരം പറഞ്ഞത്.

കന്നിമാസവും ഷൂട്ടിംഗും തമ്മില്‍ എന്താണ് ബന്ധം. കന്നിമാസം സുരേഷ് ഗോപി എന്ന നടനെ ഭയപ്പെടുത്തുന്നുണ്ടോ..? സംഭവം അതൊന്നുമല്ല, ഒരു ഈശ്വരവിശ്വാസി ആണല്ലോ സുരേഷ് ഗോപി. കന്നിമാസത്തില്‍ എന്തു തുടങ്ങിയാലും നന്നാവില്ലെന്നാണ് താരത്തിന്റെ നിലപാട്. ഒരു നല്ല കാര്യം ആരംഭിക്കേണ്ട സമയമല്ല കന്നിമാസം എന്നാണ് സുരേഷ് പറയുന്നത്.

best-actor

അതുകൊണ്ട്, ദി സ്റ്റേറ്റിന്റെ ചിത്രീകരണം ഒരുമാസത്തിനുശേഷം ആരംഭിക്കാമെന്നാണ് സുരേഷ് ഗോപി സംവിധായകനോട് പറഞ്ഞത്. ഷൂട്ടിങ് തുടങ്ങിയാലും സുരേഷ് ഗോപി ഒരു മാസത്തിനുശേഷമേ സെറ്റിലെത്തൂ എന്നാണ് അറിയിച്ചതെന്ന് സംവിധായകന്‍ ഷാജി കൈലാസ് വ്യക്തമാക്കി. ശുഭകരമല്ലാത്തതിനാല്‍ മലയാള മാസമായ കന്നിയില്‍ സിനിമ ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ഷാജി കൈലാസ് പറയുന്നു.

തുലാം ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. മകന്‍ ഗോകുലിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് വരെ സുരേഷ് ഗോപി മാറ്റിവെപ്പിച്ചു എന്നാണ് പറയുന്നത്. സെപ്റ്റംബര്‍ 16ന് ചിങ്ങമാസത്തിലെ അവസാന ദിവസം ആരംഭിക്കാന്‍ നിര്‍മാതാവിനോട് ആവശ്യപ്പെട്ടിരുന്നു.

English summary
He told me he doesn't want to film during the Malayalam month of kanni (Sept 17- Oct 14) as it is inauspicious. He will join in a month's time at the beginning of thulam month.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam