»   » ഒടുവില്‍ വിവാഹക്കാര്യം തുറന്ന് പറഞ്ഞ് പ്രഭാസ്! അനുഷ്‌കയുമായുള്ള ബന്ധം ഇങ്ങനെയായിരുന്നു!

ഒടുവില്‍ വിവാഹക്കാര്യം തുറന്ന് പറഞ്ഞ് പ്രഭാസ്! അനുഷ്‌കയുമായുള്ള ബന്ധം ഇങ്ങനെയായിരുന്നു!

By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ നിന്നും ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു. പിന്നാലെ പ്രഭാസിന്റെ പുതിയ സിനിമയില്‍ നായികയായി അനുഷ്‌ക വരുന്നതിനെ കുറിച്ചും ആളുകള്‍ ആകാംഷയോടെ കാത്തിരുന്നു.

എ സര്‍ട്ടിഫിക്കറ്റാണെങ്കില്‍ അംഗീകരിക്കാമെന്ന് നിര്‍മാതാവ്! സെന്‍സര്‍ ബോര്‍ഡിന്റെ ചോദ്യം ഞെട്ടിച്ചു

എന്നാല്‍ ഇതിനെ കുറിച്ചുള്ള കാര്യങ്ങളൊന്നും തുറന്ന് പറയാന്‍ ഇരു താരങ്ങളും തയ്യാറായിരുന്നില്ല. ഒടുവില്‍ തന്റെ വിവാഹത്തെ കുറിച്ചും അനുഷ്‌കയുമായുള്ള ബന്ധത്തെ കുറിച്ചും പ്രഭാസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി ഇക്കാര്യങ്ങളെ കുറിച്ച് പ്രഭാസ് സംസാരിച്ചത്.

ആരാധികര്‍ പേടിക്കണ്ട


പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ആകാംഷയോടെ കാത്തിരുന്ന ആരാധികമാര്‍ക്ക് സന്തോഷ വാര്‍ത്തയുമായിട്ടാണ് പ്രഭാസ് എത്തിയിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് പ്രഭാസ് വിവാഹത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.

വിവാഹം ഉടനെ ഇല്ല

തന്റെ വിവാഹം ഉടനെ തന്നെ നടത്തുന്നില്ലെന്നാണ് പ്രഭാസ് പറയുന്നത്. അതിനെ കുറിച്ച് ഇപ്പോള്‍ താന്‍ ചിന്തിക്കുന്നു പോലുമില്ലെന്നാണ് പ്രഭാസ് പറയുന്നത്.

താന്‍ ഭാഗ്യവാനാണ്

ഇത്രയധികം ആളുകള്‍ തന്റെ കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നതും ആകാംഷ ചെലുത്തുന്നതും കാണുമ്പോള്‍ താന്‍ ഭാഗ്യവാനാണെന്നാണ് പ്രഭാസ് പറയുന്നത്.

അനുഷ്‌കയുമായുള്ള ബന്ധം

അത്തരം കഥകള്‍ വരുന്നത് സാധാരണയാണെന്ന് പറഞ്ഞ് അനുഷ്‌കയുമായി ബന്ധപ്പെടുത്തി പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം കൂടി ഒറ്റ മറുപടി പറഞ്ഞ് ഒതുക്കിയിരിക്കുകയാണ് താരം.

ഒന്നിച്ചഭിനയിച്ചാല്‍ ഗോസിപ്പ് വരും

രണ്ട് സിനിമയില്‍ കൂടുതല്‍ ഇരു താരങ്ങല്‍ അഭിനയിച്ചാല്‍ ആ താരങ്ങള്‍ തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന് പറഞ്ഞ് ഗോസിപ്പ് പ്രചരിപ്പിക്കുമെന്നാണ് പ്രഭാസിന്റെ അഭിപ്രായം.

മുമ്പും ഇത് ഉണ്ടായിട്ടുണ്ട്


എന്നെ സംബന്ധിച്ചിടത്തോളെ ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് സാധാരണമാണെന്നാണ് പ്രഭാസ് പറയുന്നത്. പക്ഷെ ആളുകള്‍ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ എഴുതി വിടുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും താരം സൂചിപ്പിച്ചു.

പുതിയ സിനിമ


സഹോ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ പ്രഭാസ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആകാംഷയിലാണെന്നും പ്രഭാസ് വ്യക്തമാക്കുന്നു.

മൂന്ന് ഭാഷകളില്‍

തെലുങ്കു, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത്. താന്‍ പുതിയ കഥാപാത്രത്തിനെ ഉള്‍ക്കൊള്ളുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നാണ് പ്രഭാസ് പറയുന്നത്.

English summary
Finally, Prabhas Talks About His Wedding and His Affair With Anushka Shetty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam