»   » തെലുങ്കര്‍ ഞെട്ടി; പുലിമുരുകനെ കടത്തിവെട്ടി മന്യം പുലിയുടെ ആദ്യ ദിവസത്തെ കലക്ഷന്‍

തെലുങ്കര്‍ ഞെട്ടി; പുലിമുരുകനെ കടത്തിവെട്ടി മന്യം പുലിയുടെ ആദ്യ ദിവസത്തെ കലക്ഷന്‍

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറ്റവും ആദ്യം നൂറ് കോടി നേടിയ ചിത്രമാണ് പുലിമുരുകന്‍. മന്യം പുലി എന്ന പേരില്‍ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത ചിത്രത്തിന് ഗംഭീര വരവേല്‍പാണ് തെലുങ്ക് സിനിമാ പ്രേമികള്‍ക്കിടയില്‍ നിന്നും ലഭിയ്ക്കുന്നത്.

തെലുങ്കിലും പുലിമുരുകന്‍ 'പുപ്പുലി' തന്നെ; മന്യം പുലി തിയേറ്ററുകള്‍ നിറഞ്ഞോടുന്നു


വിസ്മയം, ജനത ഗാരേജ് എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ മനം കവര്‍ന്ന മോഹന്‍ലാലിന്റെ മന്യം പുലി എന്ന മൊഴിമാറ്റ ചിത്രത്തിനും തെലുങ്കില്‍ മികച്ച സ്വീകരണം ലഭിച്ചു. പുലിമുരുകനെയും കടത്തി വെട്ടിയാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍.


പുലിമുരുകന് കിട്ടിയത്

ഒക്ടോബര്‍ ഏഴിന് 331 സ്‌ക്രീനുകളിലായാണ് പുലിമുരുകന്‍ റിലീസായത്. മലയാളം കണ്ട ഏറ്റവും വലിയ കലക്ഷന്‍ നേടിക്കൊണ്ടായിരുന്നു മുരുകന്‍ ബോക്‌സോഫീസ് തുറന്നത്. 4.06 കോടി മുരുകന്‍ ആദ്യ ദിവസം നേടി.


മന്യം പുലി നേടിയത്

എന്നാല്‍ പുലിമുരുകനെയും കടത്തി വെട്ടിയാണ് മന്യം പുലിയുടെ തുടക്കം. തെലുങ്ക് മാധ്യമങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ദിവസം മന്യം പുലി നേടിയ കളക്ഷന്‍ അഞ്ച് കോടിയ്ക്ക് മുകളിലാണ്.


കൂടുതല്‍ സ്‌ക്രീനുകളിലേക്ക്

ആദ്യ ദിവസം തന്നെ ചിത്രത്തിന് ഗംഭീര സ്വീകരണം ലഭിച്ചതോടെ, ശനിയാഴ്ച മുതല്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക് എത്തിയ്ക്കുകയാണ്. ഹൈദരാബാദില്‍ മാത്രം 80 പ്രദര്‍ശനങ്ങളുണ്ട്. മള്‍ട്ടിപ്ലക്‌സകളും സാധാരണ സ്‌ക്രീനുകളും ഉള്‍പ്പടെയാണിത്.


എന്തുകൊണ്ട് ഈ ജനപ്രീതി

വിസ്മയം എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാണ് മോഹന്‍ലാല്‍ തെലുങ്ക് സിനിമാ ലോകത്ത് എത്തിയത്. കൊരട്ടാല ശിവ സംവിധാനം ചെയ്ത ജനത ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാകുകയും ചെയ്തു. ജൂനിയര്‍ എന്‍ടി ആറിനൊപ്പം ലാല്‍ അഭിനയിച്ച ജനത ഗാരേജ് 150 കോടി നേടുകയും ചെയ്തു. അതോടെ മോഹന്‍ലാല്‍ തെലുങ്കര്‍ക്ക് പ്രിയങ്കരനായി. ലാലിന് തെലുങ്ക് സിനിമാ ലോകത്ത് ലഭിച്ച ഈ ജനപ്രീതിയാണ് മന്യം പുലിയെ സഹായിച്ചത്. മാത്രമല്ല, മന്യം പുലിയിലെ വില്ലന്‍ തെലുങ്കിലെ പ്രശസ്ത നടന്‍ ജഗപതി ബാബുവാണ്.


English summary
First days box office collection of Manyam Puli
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam