»   » വിശ്വരൂപം 2 ഉം മുസ്ലീം വിരുദ്ധമോ?

വിശ്വരൂപം 2 ഉം മുസ്ലീം വിരുദ്ധമോ?

Posted By:
Subscribe to Filmibeat Malayalam

ദില്ലി: ഉലക നായകന്‍ വിവാദ നായകനായ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം 2013 ആഗസ്റ്റില്‍ തീയ്യറ്ററുകളിലെത്തും. കമല്‍ ഹാസന്റെ വിശ്വരൂപം-2 ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.

കമല്‍ മുസ്ലീം വേഷത്തില്‍ നില്‍ക്കുന്നതാണ് പോസ്റ്ററിലെ ചിത്രം. മുകളില്‍ പറന്നു വരുന്ന ഹെലി കോപ്റ്ററുകള്‍...താഴെ ബോംബ് സ്‌ഫോടനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന അഗ്നി സ്ഫുലിംഗങ്ങള്‍... എതിര്‍പ്പുകള്‍ ചെറുക്കാന്‍ തയ്യാറായിട്ടാണ് കമലിന്റെ വരവെന്ന് തോന്നിപ്പിക്കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പോസ്റ്റര്‍.

കമല്‍ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നതാണ് വിശ്വരൂപത്തിന്റെ രണ്ടാം ഭാഗവും. ആദ്യ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി റൊമാന്‍സിനും സെന്റിമെന്റ്‌സിനും പ്രാമുഖ്യം നല്‍കുന്നതായിരിക്കും വിശ്വരൂപം 2. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കമല്‍ പറയുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സിനിമ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും കമല്‍ പറയുന്നു.

ആദ്യ സിനിമ മുസ്ലീം യഥാസ്ഥിതിക സമൂഹത്തിന്റെയും ചില ഗ്രൂപ്പുകളുടേയും കടുത്ത എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്. ഇന്ത്യയിലും മലേഷ്യയിലും ചിത്രത്തിന്റെ റിലീസിങ് പോലും മാറ്റിവെക്കേണ്ടി വന്നു.

വിവാദമായിരുന്നെങ്കിലും വിശ്വരൂപം നല്ല വിജയമാണ് നേടിയത്. വിവാദം സിനിമയുടെ വിജയത്തിന് കൂടുതല്‍ കരുത്തേകി എന്ന പറയുന്നതാകും ശരി. അതുകൊണ്ട് തന്നെ ഒരു വിവാദ 'ബോംബ്' വിശ്വരൂപം 2 ലും കമല്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഈ പ്രതീക്ഷക്ക് കൂടുല്‍ സാധുത നല്‍കുന്നതാണ് പുതിയ പോസ്റ്ററും.

പുതിയ ചിത്രം കൂടുതല്‍ സാങ്കേതിക മികവുള്ളതായിരിക്കുമെന്ന് കമല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശബ്ദ സംവിധാനത്തിലെ പുതിയ ട്രെന്‍ഡ് ആയ ഓറോ 3ഡി(3ഡി സൗണ്ട് ഫോര്‍മാറ്റ്) ആണ് വിശ്വരൂപം 2 ല്‍ ഉപയോഗിക്കുന്നത്.

പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ് തുടങ്ങിയവര്‍ വിശ്വരൂപത്തിന്റെ രണ്ടാം വരവിലും കമലിനൊപ്പമുണ്ട്. ജിബ്രാന്‍ ആണ് സിനിമയുടെ സംഗീത സംവിധായകന്‍. ഒന്നാം ഭാഗത്തില്‍ ശങ്കര്‍ എസ്സാന്‍ ലോയ് ആയിരുന്നു സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നത്.

English summary
Kamal Haasan is back with the sequel of his much-controversial film 'Vishwaroop'.The first poster of the film is out and shows Kamal Haasan in a Muslim attire.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam