»   » ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്നില്‍ മക്കനയിട്ട് രമ്യ

ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്നില്‍ മക്കനയിട്ട് രമ്യ

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയും രമ്യ നമ്പീശനും നായികാനായകന്മാരാകുന്ന ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍ എന്ന ചിത്രത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു. റോജിന്‍ ഫിലിപ്പും ഷനില്‍ മുഹമ്മദും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം പഴയകാല ചിത്രം മനു അങ്കില്‍ മാതൃകയില്‍ കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്.

മൂന്ന് ജനറേഷന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ജയസൂര്യ, രമ്യ നമ്പീശന്‍, സംവിധായകന്‍ ലിജോ ജോസ്‌പെല്ലിശേരി, മുകേഷ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ബാലതാരങ്ങളും അണിനിരക്കുന്നുണ്ട്.

നടി സനുഷയുടെ സഹോദരന്‍ സനൂപും ബോബന്‍ സാമുവലിന്റെ മകന്‍ നിധീഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

മങ്കിപെന്നില്‍ മക്കനയിട്ട് രമ്യ നമ്പീശന്‍

ഈ ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് രമ്യയെ കാണാനാവുക. മുസ്ലീം കഥാപാത്രമായതിനാല്‍ത്തന്നെ മഫ്ദയും മറ്റും ധരിച്ചുള്ള രമ്യയുടെ പുത്തന്‍ലുക്കാണ് പുറത്തുവന്നിരിക്കുന്നത്.

മങ്കിപെന്നില്‍ മക്കനയിട്ട് രമ്യ നമ്പീശന്‍

കാണാന്‍ അല്‍പം വ്യത്യസ്തമായ ലുക്കിലാണ് ജയസൂര്യയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ക്രിസ്ത്യാനി യുവാവായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്.

മങ്കിപെന്നില്‍ മക്കനയിട്ട് രമ്യ നമ്പീശന്‍

മൂന്നുതലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു വേഷത്തിലാണ് മുകേഷ് അഭിനയിക്കുന്നത്.

മങ്കിപെന്നില്‍ മക്കനയിട്ട് രമ്യ നമ്പീശന്‍

ചിത്രത്തില്‍ അമ്മവേഷമാണ് രമ്യയ്ക്ക്, പത്തുവയസുകാരന്റെ അമ്മയായിട്ടാണ് രമ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.

മങ്കിപെന്നില്‍ മക്കനയിട്ട് രമ്യ നമ്പീശന്‍

അന്തരിച്ച നടന്‍ ജോസ് പെല്ലിശേരിയുടെ മകനായ ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍ എന്ന നിലയ്ക്ക് പേരെടുത്തുകഴിഞ്ഞു. മങ്കിപെന്നിലൂടെ ലിജോയിലെ നടനെ കാണാനും പ്രേക്ഷകര്‍ക്ക് അവസരം ലഭിയ്ക്കുകയാണ്.

English summary
The First look of Jayasyrya's film Philips And The Monkey Pen is out, actress Ramya Nambeesan is doing a different role in this film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam