»   » സാംപിള്‍ വെടിക്കെട്ടുമായി വെടിവഴിപാട്

സാംപിള്‍ വെടിക്കെട്ടുമായി വെടിവഴിപാട്

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഒന്നിച്ചാല്‍ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പ്രേക്ഷകര്‍ക്കറിയാം. അതുകൊണ്ടുതന്നെ അവരുടെ പുതിയ ചിത്രമായ വെടിവഴിപാടിന് വേണ്ടി കാത്തിരിക്കുകയാണ് ആളുകള്‍.

ഇത്തവണ അരുണ്‍ കുമാര്‍ നിര്‍മ്മാതാവിന്റെ വേഷത്തിലാണ് എത്തുന്നത്. മുരളി ഗോപിയാകട്ടെ അഭിനേതാവ് മാത്രവും. ബാക്കി കാര്യങ്ങളെല്ലാം ശംഭു പുരുഷോത്തമന്‍ എന്ന പുതുമുഖ സംവിധായകന്റെ കൈകളിലാണ്. രചനയും സംവിധാനവും എല്ലാം ശംഭുതന്നെയാണ് ചെയ്യുന്നത്. എന്നാലും അരുണ്‍കുമാറും മുരളി ഗോപിയും അണിയറയിലുള്ളതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിയ്ക്കാം.

Mythili and INdrajith

വരാന്‍ പോകുന്ന പൂരത്തിന്റെ സാംപിളായി വെടിവഴിപാടിന്റെ ആദ്യ ലുക്ക് പുറത്തിറങ്ങി. സദാചാരവാദികള്‍ പൊറുക്കുകയെന്ന ടാഗ് ലൈനുമായി ചിരിയുണര്‍ത്തുന്ന തരത്തിലാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്.

പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ദിവസം ചില കുടുംബങ്ങളില്‍ നടക്കുന്ന നല്ലതും ചീത്തയുമായ സംഭവങ്ങളുടെ രസകരമായ ദൃശ്യാവിഷ്‌കാരമാണ് ഈ ചിത്രം. മുരളി ഗോപിയ്‌ക്കൊപ്പം ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, ശ്രീജീത്ത് രവി, ദിനേശ് പണിക്കര്‍, മൈഥിലി, അനുശ്രീ, അനു മോള്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

English summary
Ace Director Arun Kumar Aravind's first production venture Vedivazhipadu's first look poster has been released.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam