»   » ഫഹദിനൊപ്പം വിനായകനും, ഇവരാണ് റോള്‍ മോഡല്‍സ്!!! റാഫി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!!

ഫഹദിനൊപ്പം വിനായകനും, ഇവരാണ് റോള്‍ മോഡല്‍സ്!!! റാഫി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!!

By: Karthi
Subscribe to Filmibeat Malayalam

ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു പിടി ചിത്രങ്ങളുമായി ഫഹദ് ഫാസില്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ദേശീയ അംഗീകരവും പ്രേക്ഷക പ്രീതിയും നേടിയ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ടേക്ക് ഓഫ് പുറത്തിറങ്ങിയത്. പിന്നാലെ ഒരു പിടി ചിത്രങ്ങളാണ് റിലീസിന് തയാറെടുക്കുന്നത്. മഹേഷിന്റെ പ്രതികാരം ടീമിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ആദ്യ തമിഴ് ചിത്രം വേലൈക്കാരന്‍, റാഫി ചിത്രം റോള്‍ മോഡല്‍സ് എന്നിവയാണവ. 

മമ്മൂട്ടിയുമല്ല ദിലീപുമല്ല, പ്രിയന്റെ അടുത്ത നായകന്‍ തമിഴില്‍ നിന്ന്... തല്‍ക്കാലം ബോളിവുഡിലേക്കില്ല

കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

Role Models

റിംഗ് മാസ്റ്ററിന് ശേഷം റാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോള്‍ മോഡല്‍സ്. ഫഹദ് ഫാസില്‍, വിനായകന്‍, ഷറഫുദീന്‍, വിനയ് ഫോര്‍ട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ട്രെയിനറുടെ വേഷമാണ് നമിതയ്ക്ക് ചിത്രത്തില്‍. 

ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധി, അറിയേണ്ട കാര്യങ്ങള്‍...

രണ്‍ജി പണിക്കരും ശ്രന്ദയും പ്രധാന കഥാപാത്രങ്ങളാകുന്നു. ഗോപി സുന്ദര്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ശ്യാദത്താണ്. സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജിപി വിജയകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Fahadh Faasil’s Role Models has long been in the making. The movie went on the floors last year but had multiple breaks in between. Finally, this Raffi directorial is gearing up for release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam