»   » ആസിഫ് അലിയുടെ നായികയായി മഹേഷിന്റെ ജിംസി!!! സണ്‍ഡേ ഹോളിഡേ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!!

ആസിഫ് അലിയുടെ നായികയായി മഹേഷിന്റെ ജിംസി!!! സണ്‍ഡേ ഹോളിഡേ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

2017ലെ നാലാമത് ആസിഫ് അലി ചിത്രവും അണിയറയില്‍ പൂര്‍ത്തിയാവുകയാണ്. ഈ വര്‍ഷത്തെ നാലാമത്തെ ആസിഫ് അലി ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ബൈസിക്കള്‍ തീവ്‌സിന് ശേഷം ജിസ് ജോയി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മഹേഷിന്റെ പ്രതികാരം ഫെയിം അപര്‍ണ ബാലമുരളിയാണ് നായിക. 

Sunday Holiday

പ്രണയത്തിന്റെ പശ്ചത്തലത്തില്‍ പറയുന്ന കഥ ഞായറാഴ്ച സംഭവിക്കുന്ന ഒരു പ്രത്യേക സംഭവത്തേയും അതേ തുടര്‍ന്ന് ഒരു ബാന്‍ഡ് മാസ്റ്ററുടേയും അയാളുടെ മകന്റേയും ജീവിതത്തിലൂടെയാണ് വികസിക്കുന്നത്. ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അലന്‍സിയറാണ്. സംവിധായകന്‍ ലാല്‍ ജോസ്, സിദ്ധിഖ്, ശ്രീനിവാസന്‍, ആശ ശരത്, ഭഗത് മാനുവല്‍, കെപിഎസി ലളിത, സുധീര്‍ കരമന എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അവരുടെ രാവുകള്‍ ഈദ് റിലീസായി തിയറ്ററിലെത്തുകയാണ്. ഭാവനയും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തിയ അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

English summary
The first look poster for Asif Ali’s upcoming movie Sunday Holiday has been unveiled. The movie is written and directed by Jis Joy of Bicycle Thieves fame. The first look poster features lead actors Asif Ali and Aparna Balamurali.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X