»   » ഒരു അബദ്ധം പറ്റിയതാണ് മാപ്പാക്കണം, മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ്! ചിത്രം വൈറല്‍

ഒരു അബദ്ധം പറ്റിയതാണ് മാപ്പാക്കണം, മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ്! ചിത്രം വൈറല്‍

Posted By:
Subscribe to Filmibeat Malayalam

സ്വന്തം കഴിവ് കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച താരമായിരുന്നു സന്തോഷ് പണ്ഡിറ്റ്. മോശം അഭിപ്രായങ്ങളിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ പലരും അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു. സ്വന്തമായി നിര്‍മ്മിക്കുന്ന സിനിമയില്‍ മാത്രം അഭിനയിച്ചിരുന്ന സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമയില്‍ പ്രധാന വേഷത്തിലും എത്തുകയാണ്.

അധരങ്ങള്‍ തമ്മിലമര്‍ത്തി ചുംബിക്കുന്ന രംഗം ആസ്വദിച്ച് അഭിനയിച്ചു, അതിലെന്താണ് കുഴപ്പമെന്ന് ആന്‍ഡ്രിയ

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് എന്ന സിനിമയിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയിലേക്കെത്തുന്നത്. കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന സിനിമയിലെ സന്തോഷിന്റെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. കളര്‍ഫുള്‍ ഷര്‍ട്ടും പാന്റസും ഒപ്പം ലെന്‍സ് കൂടുതലുള്ള കുപ്പി ഗ്ലാസും വെച്ച് നില്‍ക്കുന്ന സന്തോഷിന്റെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമ

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് എന്ന സിനിമയിലൂടെ നടന്‍ സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമകളുടെ ഭാഗമായിരിക്കുകയാണ്. സിനിമയില്‍ സന്തോഷ് ഉണ്ടെന്നുള്ള കാര്യം ആദ്യമെ പുറത്ത് വന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രമെന്താണെന്നുള്ള കാര്യം പറഞ്ഞിട്ടില്ലായിരുന്നു.

ലുക്ക് പുറത്ത്

ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റിന്റെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. കളര്‍ഫുള്‍ ഷര്‍ട്ടും പാന്റസും ഒപ്പം ലെന്‍സ് കൂടുതലുള്ള കുപ്പി ഗ്ലാസും വെച്ചുള്ള ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.

സന്തോഷം പങ്കുവെച്ച് താരം

എല്ലാവരും അകറ്റി നിര്‍ത്തിയ താരമായിരുന്നെങ്കിലും മമ്മൂട്ടി ചേര്‍ത്ത് പിടിക്കുകയായിരുന്നു. ശേഷം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിനുള്ള സന്തോഷം പങ്കുവെച്ച് മുമ്പും ലൊക്കേഷനില്‍ നിന്നും സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.

മാസ്റ്റര്‍പീസ്


അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് ഒരു മാസ് എന്റര്‍ടെയിന്‍മെന്റ് സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായിട്ടാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.

സ്വന്തം സിനിമകള്‍


സ്വന്തമായി സിനിമകള്‍ നിര്‍മ്മിച്ചാണ് സന്തോഷ് പണ്ഡിറ്റ് എല്ലാവരെയും ഞെട്ടിച്ചിരുന്നത്. സംവിധാനം, നിര്‍മാണം, സംഗീതം, ഛായഗ്രഹണം, തുടങ്ങി ഒരു സിനിമയുടെ അണിയറയിലെ എല്ലാ ജോലികളും സ്വന്തമായിട്ടായിരുന്നു സന്തോഷ് ചെയ്തിരുന്നത്.

English summary
First Look Of Santhosh Pandit From Mastepiece!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam