twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂങ്ങാപാട്ടും പുതിയ മൂഡും റോസ് ഗിത്താറും

    By Ravi Nath
    |

    Ranjan Pramod and Shahabaz Aman
    അങ്ങിനെ മലയാളത്തിലെ ആദ്യത്തെ റെഗ്ഗേ സോംങ് പിറന്നിരിക്കുന്നു. പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍ക്ക് ഇണങ്ങാത്ത ഈണം ഈണത്തിനെ പ്രണയിക്കാത്തശബ്ദം ഇതെല്ലാം കൂടെ ചേര്‍ത്തുവെക്കുമ്പോഴുണ്ടാകുന്ന ചില ചേര്‍ച്ചകള്‍ ഉണ്ടല്ലോ ആ വലിയ പ്രതീക്ഷയിലാണ് രഞ്ജന്‍ പ്രമോദും ഷഹബാസ് അമനും റോസ് ഗീത്താറിന്റെ അണിയറ കൂട്ടങ്ങളും.

    അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് ഒരു മാധ്യമത്തിലൂടെ ഓണ്‍ലൈനായി പാട്ട് പുറത്തുവന്നപ്പോള്‍ പ്രവാസി മലയാളികളായിരുന്നു കേള്‍വിക്കാരിലേറെയും. ഇതെന്ത് സാധനം എന്ന മട്ടില്‍ വാപൊളിച്ചിരിക്കയും അധികം വൈകാതെ തന്നെ ഇഷ്ടക്കേട് രേഖപ്പെടുത്തുകയും ചെയ്തു മൂങ്ങാപാട്ടിന്.

    മൂങ്ങാ...മൂങ്ങ മരത്തിലിരിക്കും ആന തടിവലിക്കും ...പാട്ടിങ്ങനെ തലയും വാലുമില്ലാതെ പരുപരുത്ത ശബ്ദത്തില്‍ അലങ്കോലമായി പൊട്ടിപുറപ്പെട്ടപ്പോള്‍ വീണ്ടും കേള്‍വിക്കാര്‍ അടുത്തുകൂടി ഇത്തവണ യുവാക്കളുടെ, വിദ്യാര്‍ത്ഥികളുടെ ചെവിക്കുള്ളിലാണവ അരസികത്വം പകര്‍ന്നു കൊടുത്തത്.

    അവര്‍ക്കുള്ളില്‍ ഒരു ലഡുപൊട്ടിയോ എന്ന അവസ്ഥയായി...നെറ്റ് സൈറ്റുകളില്‍ കേള്‍വിക്കാര്‍കൂടി. ഇഷ്ടക്കേടുകള്‍ ഇഷ്ടപ്പെടലുകളായി മാറിതുടങ്ങി. സന്തോഷ് പണ്ഡിറ്റാണോ പാട്ടിന്റെ ആശാനെന്ന് അമ്പരന്നവര്‍ക്ക് പെട്ടെന്ന് തന്നെ തിരിച്ചറിവ് കിട്ടി. ആറുവര്‍ഷത്തേ ഇടവേളയ്ക്കുശേഷം രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റോസ് ഗിത്താറില്‍ നിന്നാണ് ഈ ഗാനം അസമയത്ത് ഇറങ്ങിനടന്നത്.

    നിലവും കുളിരും മഴയുമൊക്കെ ആര്‍ദ്രമായി പെയ്തിറങ്ങുന്ന ഗസല്‍ ഈണങ്ങളുടെ സ്വന്തക്കാരനായ, ഷഹബാസ് അമന്‍ ഇങ്ങനെ ഒരു
    പാട്ടുണ്ടാക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. പുതിയ സിനിമകളുടെ ട്രന്റ് യൂത്തിന്റെ മൂഡ് ഒക്കെ ഇത്തരം സ്‌പെഷ്യല്‍സിലാണല്ലോ. ..ആനകള്ളന്‍, കല്ലുമ്മക്കായ് പോലെ ഇനി റെഗ്ഗേ സോംഗും മലയാളത്തിന്റെ ഇമ്പമാവാന്‍ തുടങ്ങുന്നു.

    നരവീണ കുറ്റിത്താടിയും പരുക്കന്‍ ഭാവവും ഈണവുമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതും രഞ്ജന്‍ പ്രമോദ് എന്ന സംവിധായകന്‍
    തന്നെ. ചിത്രത്തില്‍ ബാക്കിയുള്ള പാട്ടുകള്‍ ഷഹബാസ് അമന്റെ തനതു ശൈലിയിലുള്ളവയാണ്. ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തുകയാണ് ഷഹബാസ് അമന്‍ റോസ് ഗിത്താറില്‍.

    സംവിധായകന്റെ വകയും ഒരു പാട്ടിന് തൂലിക ചലിക്കുന്നുണ്ട്. മീശമാധവന്‍, നരേന്‍ തുടങ്ങിയ ഹിറ്റുകളെഴുതിയ രഞ്ജന്‍
    പ്രമോദ് ഫോട്ടോഗ്രാഫര്‍ എന്ന തന്റെ ആദ്യസംവിധാനസംരംഭത്തിന്റെ പരാജയത്തില്‍ നിന്നും ആറുവര്‍ഷത്തിനുശേഷം പ്രണയ സുരഭിലമായ റോസ് ഗിത്താറിലൂടെ തിരിച്ചെത്തുന്നു. വാലന്റയിന്‍സ് ഡേയ്ക്കു റിലീസിംഗ് പ്രതീക്ഷിക്കാവുന്ന ചിത്രത്തില്‍ മനു, റിച്ചാര്‍ഡ്, എന്നിവര്‍ നായകരും തമിഴില്‍ നിന്നെത്തുന്ന ആത്മീയ നായികയുമാണ്.

    English summary
    First malayalam reggae movie Rose Guitarinaal 2013 ranjan pramod shahabaz songs
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X