»   » ആസിഫിനുംഭാര്യയ്ക്കും ഷൂട്ടിങ്‌സെറ്റില്‍ ആദ്യഓണസദ്യ

ആസിഫിനുംഭാര്യയ്ക്കും ഷൂട്ടിങ്‌സെറ്റില്‍ ആദ്യഓണസദ്യ

Posted By:
Subscribe to Filmibeat Malayalam

കൊച്ചിയില്‍ ജിസ് ജോയി സംവിധാനം ചെയ്യുന്ന ബൈസിക്ക്ള്‍ തീവ്‌സിന്റെ ഷൂട്ടിങ് ലൊക്കേഷന്‍. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. തിരുവോണ ദിവസവും ഷൂട്ടിങ് മുടക്കിയില്ല. തേവര എസ്എച്ച് കോളേജിലാണ് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത്. ഉച്ചതിരിഞ്ഞ് കൃത്യം ഒരു മണിക്ക് തന്നെ ചിത്രീകരണം നിര്‍ത്തിവച്ച് എല്ലാവരും സദ്യയുണ്ണുവാന്‍ പോയി. ആസിഫ് മാത്രം മാറി നില്‍ക്കുന്നു. എന്താകാര്യം?

ആസിഫ് അലി കുടുംബസ്ഥനായതിനു ശേഷമുള്ള ആദ്യത്തെ ഓണമാണിത്. പുള്ളിക്കാരന്‍ ഭാര്യയെ കാത്തു നില്‍ക്കുകയാ. വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യ ഓണം ഭാര്യയ്‌ക്കൊപ്പമിരുന്നുണ്ണാം എന്ന് കരുതി. അധികം വൈകിയില്ല. കൂട്ടുര്‍ക്കൊപ്പം സമാ മസ്‌റീന്‍ എത്തി.

Asif Ali and Sama

അങ്ങനെ നടന്ന ആസിഫിന്റെ ആദ്യഓണവും സദ്യയും ബൈസിക്ക്ള്‍ തീവ്‌സിന്റെ താരങ്ങളും അമ്പതോളം വരുന്ന അണിയറപ്രവര്‍ത്തകരും ആഘോഷമാക്കി. സെറ്റിലെ ഓണം പുതുമയല്ലെന്ന് നടന്‍ സിദ്ദിഖ്. സദ്യ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ ദേ വരുന്നു, ചിത്രത്തിലെ ആസിഫിന്റെ നായിക.

English summary
First Onam of Asif Ali after marriage celebrated at the movie Bicycle Thieves Shooting location.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam