പ്രളയത്തെ താണ്ടി അപ്പാനി ശരത്തിന്റെ ജീവനെത്തി! കുഞ്ഞുമാലാഖയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് താരം!!

അങ്കമാലി ഡയറീസിലുടെ ശ്രദ്ധേയനായ താരമാണ് ശരത് കുമാര്‍. സിനിമയിലെ പേര് ചേര്‍ത്ത് അപ്പാനി ശരത് എന്ന പേരിലാണ് താരമിപ്പോള്‍ അറിയപ്പെടുന്നത്. ആദ്യ സിനിമ ഹിറ്റായതോടെ ശരത്തിനെ തേടി വലിയ അവസരങ്ങളായിരുന്നു വന്നിരുന്നത്. മലയാളത്തിന് പുറത്ത് തമിഴില്‍ നിന്നും ശരതിനെ തേടി നിറയെ അവസരങ്ങളായിരുന്നു വന്നിരുന്നത്.

കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ അപ്പാനി ശരത്തിന്റെ ഭാര്യയും കുടുങ്ങി പോയിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ തന്റെ ഭാര്യ കുടുങ്ങി പോയെന്നും അവരെ ആരെങ്കിലും രക്ഷിക്കണമെന്ന ആവശ്യവുമായി ശരത് ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ചെന്നൈയില്‍ ഷൂട്ടിംഗിന് പോയ ശരത്തിന് നാട്ടിലേക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല. ലൈവില്‍ പൊട്ടിക്കരഞ്ഞായിരുന്നു ശരത് ഇക്കാര്യം പറഞ്ഞിരുന്നത്.

appani-sarath

ഇപ്പോള്‍ സന്തോഷരമായൊരു വാര്‍ത്തയുമായിട്ടാണ് താരമെത്തിയിരിക്കുന്നത്. ശരത്തിന്റെ ഭാര്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്നതാണ് ആ വാര്‍ത്ത. തന്റെ ജീവന്‍ എന്ന് പറഞ്ഞ് ശരത് തന്നെയാണ് കുഞ്ഞിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. തിരുവല്ലയിലെ ഹോസ്പിറ്റലില്‍ രാവിലെ പത്ത് മണിയോടെയായിരുന്നു ശരത്തിന്റെ കുഞ്ഞു മാലാഖ പിറന്നത്.

മകള്‍ക്ക് 'അവന്തിക ശരത്' എന്ന പേരിടാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് താരം പറയുന്നു. 2017 ഏപ്രിലിലായിരുന്നു ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നും പ്രണയിനിയെ ശരത് കുമാര്‍ വിവാഹം കഴിച്ചത്. ശരത്തിന്റെ രണ്ടാമത്തെ സിനിമയുടെ ഇടവേളയിലായിരുന്നു താരം വിവാഹ വേദിയിലെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X