»   » ഏപ്രില്‍ ഫൂള്‍ ആക്കിയില്ല, പകരം മലയാള സിനിമ സമ്മാനിച്ചത് 5 സര്‍പ്രൈസുകള്‍! എന്തൊക്കെ ആണെന്ന് അറിയാമോ

ഏപ്രില്‍ ഫൂള്‍ ആക്കിയില്ല, പകരം മലയാള സിനിമ സമ്മാനിച്ചത് 5 സര്‍പ്രൈസുകള്‍! എന്തൊക്കെ ആണെന്ന് അറിയാമോ

Written By:
Subscribe to Filmibeat Malayalam

2018 ലെ ആദ്യ മൂന്ന് മാസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വരും ദിവസങ്ങളില്‍ വലിയ റിലീസുകളായി നിരവധി സിനിമകളാണുള്ളത്. മാര്‍ച്ച് അവസാനത്തോട് കൂടി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പരോള്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് മാറ്റി വെക്കുകയായിരുന്നു.

ഈസ്റ്റര്‍ കഴിഞ്ഞെങ്കിലും ഇനി വിഷുവിനെ മുന്‍നിര്‍ത്തിയാണ് മറ്റ് സിനിമകള്‍ വരാന്‍ പോവുന്നത്. അതില്‍ ദിലീപിന്റെ കമ്മാരസംഭവമാണ് മറ്റൊരു ബിഗ് റിലീസ് സിനിമ. ഇതിനെല്ലാം ഇടയില്‍ ഈ ദിവസങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കാതിരുന്ന ചില കാര്യങ്ങള്‍ കൂടി ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്ത് വന്നിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് അഡാറ് സിനിമകളാണ് പട്ടികയിലുള്ളതെന്നാണ്...

അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നടന്‍ ജോയി മാത്യൂവാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമടങ്ങിയ പോസ്റ്ററായിരുന്നു പുറത്ത് വിട്ടത്. നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഫാമിലി എന്റര്‍ടെയിനറായി നിര്‍മ്മിക്കുന്ന സിനിമയില്‍ ഒരു അങ്കിള്‍ വേഷത്തില്‍ തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മാത്രമല്ല അതൊരു നെഗറ്റീവ് കഥാപാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം ജോയി മാത്യൂ, ആശ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പടയോട്ടം

ബിജു മേനോന്റെ വരാനിരിക്കുന്ന സിനിമയാണ് പടയോട്ടം. പടയോട്ടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നിരിക്കുകയാണ്. ബിജു മേനോന്റെ ഇതുവരെ ആരും കാണാത്ത തരത്തിലുള്ള ലുക്കാണ് പോസ്റ്ററിലുള്ളത്. നവാഗതനായ റഫീക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ബിജു മേനോന്‍ തന്നെയാണ്. വീക്ക് എന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വേണ്ടി അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സുധി കോപ്പ, എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങള്‍.

ലില്ലി

മലയാളത്തിലേക്ക് റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമയാണ് ലില്ലി. ഈ വര്‍ഷം റിലീസിനെത്തിയ ക്വീന്‍ എന്ന സിനിമയ്ക്ക് പിന്നാലെ മറ്റൊരു നവാഗതരുടെ സിനിമയായിട്ടാണ് ലില്ലി വരുന്നത്. നവാഗതനായ പ്രഷോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ഇ4 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളെല്ലാവരും പുതുമുഖങ്ങളാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നവാഗതര്‍ നിര്‍മ്മിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്ന കാഴ്ചയാണ് കുറെ നാളുകളായി കാണാന്‍ കഴിയുന്നത്. അക്കൂട്ടത്തിലേക്ക് ലില്ലി കൂടി എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

രണം

പൃഥ്വിരാജിന്റെ മാസ് എന്‍ട്രിയോടെ എത്തുന്ന സിനിമയാണ് രണം. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിയ്‌ക്കൊപ്പം റഹ്മാനാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകളെല്ലാം വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ സിനിമയുടെ ടൈറ്റില്‍ ട്രാക്ക് കൂടി എത്തിയിരിക്കുകയാണ്. അമേരിക്കന്‍ നഗരങ്ങളായ ടൊറന്റോയിലെയും മറ്റ് തെരുവുകളിലും നടക്കുന്ന ഗുണ്ട സംഘങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. ജാക്‌സ് ബിജോയ് ഈണം പകര്‍ന്ന പാട്ടിനൊപ്പമാണ് ടൈറ്റില്‍ ട്രാക്ക് എത്തിയിരിക്കുന്നത്.

ആഭാസം

നവാഗതനായ ജുബിത്ത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ആഭാസം. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് നായകനായി അഭിനയിക്കുന്നത്. വിഷുവിന് തിയറ്ററുകളിലേക്ക് റിലീസിനെത്തുന്ന സിനിമയില്‍ നിന്നും പുതിയ ട്രെയിലര്‍ കൂടി എത്തിയിരിക്കുകയാണ്. ആക്ഷേപഹാസ്യമായി നിര്‍മ്മിക്കുന്ന സിനിമ ഒരു ബസിലെ യാത്രക്കാര്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളുമാണ് പറയുന്നത്. റിമ കല്ലിങ്കലാണ് ചിത്രത്തില്‍ സുരാജിന്റെ നായികയായി അഭിനയിക്കുന്നത്. അലന്‍സിയര്‍, ഇന്ദ്രന്‍സ്, നാസര്‍, മാമുക്കോയ, ശീതള്‍ ശ്യാം, സുജിത് ശങ്കര്‍, സുധി കോപ്പ, അഭിജ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

Nayanthara: ഇതാണ് മലയാളികളുടെ നയന്‍താര!സിംപിള്‍ ലുക്കില്‍ നയന്‍സിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?

English summary
First poster of Mammootty's Uncle, Biju Menon's Padayottam and other big surprises!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X