»   » മണിചേട്ടന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിശേഷങ്ങളിങ്ങനെ!

മണിചേട്ടന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിശേഷങ്ങളിങ്ങനെ!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ നിന്നും മണികിലുക്കം നിലച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 2016 മാര്‍ച്ചിലായിരുന്നു താരം മരണത്തിന് കീഴടങ്ങിയിരുന്നത്. ശേഷം മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരു സിനിമ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

തോറ്റ് പിന്മാറാന്‍ ഷാജി പാപ്പനും പിള്ളേര്‍ക്കും മനസില്ല, ആട് 2 ഹിറ്റാക്കിയവര്‍ക്ക് സ്‌പെഷ്യല്‍ ഷോ!

'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കാര്യം സംവിധായകന്‍ വിനയന്‍ തന്നെയാണ് പറഞ്ഞത്. മാത്രമല്ല സിനിമയിലെ പാട്ടുകളുടെ ഷൂട്ടിംഗ് ഷെഡ്യൂള്‍ ഡിസംബര്‍ 28 നു ആരംഭിക്കുന്ന കാര്യവും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്. സിനിമയുടെ കൂടുതല്‍ വിവരങ്ങളറിയാം.

ചാലക്കുടിക്കാരന്‍ ചങ്ങാതി

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രീകരണം പൂരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

സംവിധായകന്‍ പറയുന്നതിങ്ങനെ..


'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കി. പാട്ടുകളുടെ ഷൂട്ടിംഗ് ഷെഡ്യൂള്‍ ഡിസംബര്‍ 28 നു ആരംഭിക്കും. കലാഭവന്‍ മണി പാടിയ രണ്ടു പാട്ടുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

ആദരവായി സമര്‍പ്പിക്കുന്നു

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഞാനിതിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കുകയാണെന്നുമാണ് വിനയന്‍ ആദ്യം പറഞ്ഞിരുന്നത്.

ബയോപിക് അല്ല

മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായി നിര്‍മ്മിക്കുന്ന ചാലക്കുടിക്കാരന്‍ ചെങ്ങാതി കലാഭവന്‍ മണിയുടെ ബയോപിക് അല്ലെന്നും അദ്ദേഹത്തിന്റെ ജീവിതത്തെ ആദാരമാക്കിയുള്ള കഥയാണ് സിനിമയിലൂടെ പറയുന്നതെന്നും സംവിധായകന്‍ ആദ്യം വ്യക്തമാക്കിയിരുന്നു.

കലാഭവന്‍ മണിയാവുന്നത്..


ചിത്രത്തില്‍ കലാഭവന്‍ മണിയുടെ വേഷത്തിലഭിനയിക്കുന്നത് രാജാമണിയാണ്. സിനിമയുടെ ചിത്രീകരണം കാണനെത്തിയവര്‍ ചില സീനുകളിലെ അഭിനയം കണ്ട് കരഞ്ഞ് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. അത്രയധികം മണിയെ സ്‌നേഹിച്ചവരാണ് കേരളത്തിലുള്ളത്.

സിനിമയുടെ ഇതിവൃത്തം


ചാലക്കുടിയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച രാജാമണിയെന്ന ദളിത് യുവാവ് ഓട്ടോറിഷ ഡ്രൈവറായും തെങ്ങ് കയറ്റക്കാരനായും ഒക്കോ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു. പിന്നീട് മിമിക്രിയിലൂടെയും നാടന്‍ പാട്ടിലൂടെയും ജനമനസുകള്‍ കീഴടക്കി സിനിമയിലേക്കെത്തുകയും വലിയൊരു നടനായതിന് ശേഷം പെട്ടെന്ന് മരിക്കുന്നതും തന്നെയാണ് സിനിമയുടെ കഥ.

English summary
First schedule of Chalakudykkaran Changathy based on Kalabhavan Mani wrapped up

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X