»   » 'ഡി കമ്പനി'ക്കായുള്ള കാത്തിരിപ്പ് നീളുന്നു ?

'ഡി കമ്പനി'ക്കായുള്ള കാത്തിരിപ്പ് നീളുന്നു ?

Posted By:
Subscribe to Filmibeat Malayalam
D company
മലയാളത്തിലെ പ്രമുഖരായ അഞ്ചു സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ഡികമ്പനി എന്ന ചിത്രം അനൗണ്‍സ് ചെയ്തിട്ട് വര്‍ഷം ഒന്നായി. ജോഷി, ഷാജി കൈലാസ്, പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന അഞ്ചു ചിത്രങ്ങളില്‍ രണ്ടെണ്ണം മാത്രമേ ഇപ്പോള്‍ പൂര്‍ത്തിയായുള്ളൂ. പത്മകുമാറിന്റെ ഒരു ബൊളീവിയന്‍ ഡയറി, ദീപന്റെ ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍. വിനോദ് വിജയന്റെ ദിയയാണ് ഇനിചിത്രീകരണം പൂര്‍ത്തിയാക്കാനുള്ളത്. എന്നാല്‍ ജോഷിയുടെ മോഹന്‍ലാല്‍ ചിത്രം, ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ ഗോഡ്‌സെ എന്നിവ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ ചിത്രീകരണം പൂര്‍ത്തിയായ രണ്ടു ചിത്രങ്ങള്‍ വച്ച് റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍. അമല്‍ നീരദിന്റെ നേതൃത്വത്തില്‍ അഞ്ചു സുന്ദരികള്‍ എന്ന ചിത്രം തിയറ്ററിലെത്തി നല്ല കലക്ഷന്‍ നേടിയതോടെ ഡി കമ്പനി രണ്ടു ഭാഗമായി റിലീസ് ചെയ്യുകയാണെന്നാണ് നിര്‍മാതാവും സംവിധായകനുമായ വിനോദ് വിജയന്‍ പറയുന്നത്.

അനൂപ് മേനോന്‍- ജയസൂര്യ കൂട്ടുകെട്ടാണ് ദീപന്റെ ഗാങ്‌സ് ഓഫ് വടക്കുംനാഥനില്‍ അഭിനയിക്കുന്നത്. തമിഴ്‌നടന്‍ സമുദ്രക്കനി, ആസിഫ് അലി, നരേന്‍ എന്നിവരാണ് ബൊളീവിയന്‍ ഡയറിയിലുള്ളത്. ജി.എസ്.അനിലാണ് കഥയും തിരക്കഥയും. ഇതു രണ്ടും ചിത്രീകരണം പൂര്‍ത്തിയായിട്ട് മാസങ്ങളായി. ഫഹദ് ഫാസില്‍ നായകനാകുന്ന ദിയ പാതിവഴിയിലാണ്. സെവന്‍ ആര്‍ട്‌സ് മോഹനും വിനോദ് വിജയനും ചേര്‍ന്നുള്ള ഡി കട്‌സ് ഫിലിം കമ്പനിയാണ് നിര്‍മാണം.

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രത്തില്‍ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ നല്ലവനായി ചിത്രീകരിക്കുകയാണെന്ന വിവാദമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ രണ്ടുപേരുടെയും മറ്റൊരു ചിത്രം തര്‍ക്കത്തിലായതിനെ തുടര്‍ന്ന് ഗോഡ്‌സ് നടക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതുപോലെ തന്നെയാണ് ലാല്‍-ജോഷി ചിത്രവും. രഞ്ജിത്താണ് ഇതിനു കഥയും തിരക്കഥയും എഴുതുന്നതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലോക്പാലിന്റെ പരാജയത്തോടെ ഈ ചിത്രവും ഉപേക്ഷിച്ച സ്ഥിതിയാണ്. ഇനി കാത്തിരുന്നിട്ടു കാര്യമില്ല എന്നതുകൊണ്ടാണ് ഉള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി തിയറ്ററിലെത്തിക്കാന്‍ തീവ്ര ശ്രമം നടക്കുന്നത്. എന്നാല്‍ ദീപനും പത്മകുമാറും സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ഡി കമ്പനി എന്നചിത്രം തിയറ്ററിലെത്തിയാലുള്ള വിജയ സാധ്യതയില്‍ നിര്‍മാതാക്കള്‍ക്കു സംശയവുമുണ്ട്. രണ്ടു ചിത്രത്തിലും ചിത്രം വിജയിപ്പിക്കാന്‍ കഴിവുള്ള നായകന്‍മാരുമില്ല. എന്തായാലും കിട്ടുന്ന പണം തിരികെ നേടുക എന്നതുമാത്രമാണ് നിര്‍മാതാക്കള്‍ക്കു മുന്‍പിലുള്ള വഴി.

English summary
Five famous directors in malayalam film industry together make a film D company.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam