»   » ഓണത്തിന് അഞ്ച് ബിഗ് ചിത്രങ്ങള്‍

ഓണത്തിന് അഞ്ച് ബിഗ് ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഓണത്തോടനുബന്ധിച്ച് കേരളത്തിലെ തിയറ്ററുകളിലെത്തുന്നത് അഞ്ച് ബിഗ് ബജറ്റ് ചിത്രങ്ങള്‍. മമ്മൂട്ടി നായകനാകുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ദിലീപിന്റെ ശൃംഗാരവേലന്‍, പൃഥ്വിരാജിന്റെ ലണ്ടന്‍ ബ്രിഡ്ജ്, സുരഷ്‌ഗോപി ജയറാം ടീമിന്റെ സലാം കശ്മീര്‍, ഇന്ദ്രജിത്തിന്റെ ഏഴാമത്തെ വരവ് എന്നിവയാണ് തിയറ്ററുകളില്‍ മത്സരിക്കുന്നത്.

ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ ഹണിറോസ് ആണ് നായിക. ബെന്നി പി.നായരമ്പലമാണ് കഥയും തിരക്കഥയും. മമ്മൂട്ടി നായകനാകുന്ന കുഞ്ഞനന്തന്റെ കടയായിരുന്നു നേരത്തെ റിലീസ്‌ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീരാനുള്ളതിനാല്‍ കുഞ്ഞനന്തനുമുന്‍പ് വരാന്‍ ക്ലീറ്റസ് തീരുമാനിക്കുകകയായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത കടല്‍ കടന്നൊരു മാത്തുക്കുട്ടി ബോക്‌സ്ഓഫിസില്‍ തകര്‍ന്നതിനാല്‍ ക്ലീറ്റസ് വേണം ഇനി മമ്മൂട്ടിയുടെ മാനം കാക്കാന്‍.

onam-release-movies

നാടോടി മന്നനായിരുന്നു ദിലീപിന്റെ ഓണം ചിത്രമായി തീരുമാനിച്ചിരുന്നത്. എന്നാല്‍ അതു മാറ്റി ജോസ് തോമസിന്റെ ശൃംഗാരവേലന്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നെടുമുടി, ലാല്‍, ബാബുരാജ്, വേദിക എന്നിവരാണ് പ്രധാന താരങ്ങള്‍. ഉദയ്കൃഷ്ണസിബി.കെ.തോമസ് എന്നിവരാണ് കഥയും തിരക്കഥയും. പൂര്‍ണമായും കോമഡിയുടെ ട്രാക്കില്‍ ചെയ്തിരിക്കുന്ന ചിത്രം തനി ദിലീപ് ചിത്രം തന്നെയാണ്.

ജോഷി സംവിധാനം ചെയ്യുന്ന സലാം കാശ്മീരിലൂടെ സുരേഷ്‌ഗോപി ഇടവേളയ്ക്കു ശേഷം സ്‌ക്രീനില്‍ തിരിച്ചെത്തുകയാണ്. ജയറാം ആണ് മറ്റൊരു നായകന്‍. കൃഷ്ണകുമാറും പ്രധാനവേഷം ചെയ്യുന്നുണ്ട്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച ചിത്രമാണ് പൃഥ്വിയുടെ ലണ്ടന്‍ ബ്രിഡ്ജ്. അനില്‍ സി. മേനോന്റെ ചിത്രത്തില്‍ ആന്‍ഡ്രിയയാണ് നായിക.

ഇതോടൊപ്പം മല്‍സരിക്കാന്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഏഴാമത്തെ വരവുമുണ്ട്. എം.ടി.വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, വിനീത്, ഭാവന എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. കാടും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധമാണ് എംടി വിഷയമാക്കിയിരിക്കുന്നത്.

English summary
Five Malayalam Films Are Scheduled For Release in Onam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam