»   » പേരിലെ കൗതുകം മാത്രമല്ല, വിനീത് ശ്രീനിവാസന്റെ ആന അലറലോടറല്‍ കാണാന്‍ കാരണങ്ങളേറെ!

പേരിലെ കൗതുകം മാത്രമല്ല, വിനീത് ശ്രീനിവാസന്റെ ആന അലറലോടറല്‍ കാണാന്‍ കാരണങ്ങളേറെ!

Posted By:
Subscribe to Filmibeat Malayalam

ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന സിനിമയാണ് ആന ആലറലോടലറല്‍. നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആദ്യം ശ്രദ്ധ നേടിയത് പേരിലെ ഈ കൗതുകം കൊണ്ടായിരുന്നു. ശരത് ബാലയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മോഹന്‍ലാല്‍ ചെയ്യും പക്ഷെ തനിക്ക് പറ്റില്ല, മണിയന്‍പിള്ള രാജുവിനോട് ശോഭന തറപ്പിച്ച് പറഞ്ഞു!

'വിമാനം' സജിയുടെ ജീവിത കഥയല്ല, സിനിമയുമായി സജിക്കുള്ള ബന്ധം വെളിപ്പെടുത്തി പൃഥ്വിരാജ്!

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്, ജയസൂര്യയുടെ ആട് 2 തുടങ്ങിയ വന്‍ ചിത്രങ്ങള്‍ക്കൊപ്പം തിയറ്ററിലെത്തിയ ആന അലറലോടലറല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തും എന്നതില്‍ സംശയമില്ല. പേരിലെ കൗതുകത്തിനപ്പുറത്തേക്ക് പ്രേക്ഷകരെ തിയറ്ററിലെത്തിക്കുന്ന പ്രധാനപ്പെട്ട അഞ്ച് കാരണങ്ങളുണ്ട്.

വിനീത് ശ്രീനിവാസന്‍

ഗായകന്‍, തിരക്കഥാകൃത്ത്, സംവിധാകന്‍, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം വിജയം നേടിയ കലാകാരനാണ് വിനീത് ശ്രീനിവാസന്‍. വിനീത് ചിത്രങ്ങളുടെ മിനിമം ഗ്യാരണ്ടി, പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന വിശ്വാസം അത് തന്നെയാണ് ഈ ചിത്രത്തിലേയും പ്രധാന ഘടകം. എല്ലാത്തരം പ്രേക്ഷകര്‍ക്കും ധൈര്യമായി ടിക്കറ്റെടുക്കാം.

ആന അലറലോടറല്‍

ഒന്ന് പറയാന്‍ പരിശ്രമിക്കണമെങ്കിലും ഒരിക്കല്‍ ശീലമായാല്‍ നാവില്‍ നിന്ന് ഇറങ്ങിപ്പോകാത്ത ഈ പേരാണ് ചിത്രത്തിലെ മറ്റൊരു കൗതുകം. ഇത്തരത്തിലൊരു പേര് എങ്ങനെ വന്നു എന്ന കൗതുകം, അത് നല്‍കുന്ന പ്രതീക്ഷ എന്നിവ പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നു.

അനു സിത്താര

അനു സിത്താര എന്ന അഭിനേത്രിയെ പ്രേക്ഷകര്‍ ചേര്‍ത്ത് പടിച്ചത് രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥപാത്രത്തിന് ശേഷമായിരുന്നു. അത്രത്തോളം ആ കഥാപാത്രത്തെ അനു സിത്താര അവിസ്മരണീയമാക്കി. മാലിനിക്ക് ശേഷം തനിക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ആന അലറലോടലറലിലെ പാര്‍വ്വതി എന്ന് അനു പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

ആനക്കഥ

ആനയെ കേന്ദ്രകഥാപാത്രമാക്കി നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അവയെല്ലാം പ്രേക്ഷക പ്രീതി നേടിയിരുന്നു. ആനച്ചന്തം എന്ന ചിത്രത്തിന് ശേഷം ആന കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ആന അലറലോടലറല്‍. നന്തിലത്ത് അര്‍ജുനനാണ് ശേഖരന്‍കുട്ടി എന്ന ആനയായി എത്തുന്നത്.

ഫാമിലി എന്റര്‍ടെയിനര്‍

ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയിനറായി എത്തുന്ന ചിത്രം ശക്തമായ താരനിര കൊണ്ടും സമ്പന്നമാണ്. ആനന്ദം ഫെയിം വിശാഖ്, തെസ്‌നിഖാന്‍, ബിജുക്കുട്ടന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സുരാജ്, ധര്‍മ്മജന്‍, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

English summary
Five reasons to watch Aana Alaralodalaral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X