twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    16 മലയാളത്തെ അഞ്ചു തമിഴ് ചിത്രം തോല്‍പ്പിച്ചു

    By Nirmal Balakrishnan
    |

    മലയാള സിനിമയുടെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ടാണ് തമിഴ് സിനിമ മുന്നേറുന്നത്. ഫെബ്രുവരി പകുതിയാകുമ്പോഴേക്കും 16 മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോള്‍ ഒന്നുപോലും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. അതേസമയം റിലീസ് ചെയ്ത അഞ്ചു തമിഴ് ചിത്രവും കേരളത്തില്‍ നിന്നു ലക്ഷങ്ങള്‍ വാരിക്കൊണ്ടിരിക്കുകയാണ്. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്ലാതെ യുവതാരങ്ങളുടെ 16 മലയാള സിനിമയാണ് ഇതുവരെ റിലീസ് ചെയത്ത്.

    സാന്‍ഡ്‌സിറ്റി ആയിരുന്നു ആദ്യ റിലീസ്. നടന്‍ ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം വന്നതും പോയതും ആരും അറിഞ്ഞിരുന്നില്ല. ആകാശങ്ങളില്‍, ആറ്, അറ്റ് വണ്‍സ്, പേരറിയാത്തവര്‍, എല്ലാം ചേട്ടന്റെ ഇഷ്ടംപോലം, അമ്മയ്‌ക്കൊതു താരാട്ട്, മായാപുരി ത്രീഡി, വില്ലേജ് ഗെയിംസ്, മറിയംമുക്ക്, മിലി, പിക്കറ്റ് 43, രസം, മഷിത്തണ്ട്, ആട്, സാരഥി എന്നിവയാണ് ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങള്‍. ഇതില്‍ മിലി, മറിയംമുക്ക്, പിക്കറ്റ 43, ആട് എന്നിവയാണ് യുവതാരങ്ങളുടെതായി റിലീസ് ചെയ്ത ചിത്രങ്ങള്‍.

    movies-poster

    പൃഥ്വിരാജ് നായകനായ പിക്കറ്റ 43 ഭേദപ്പെട്ട ചിത്രമെന്ന പേരുണ്ടാക്കിയെങ്കിലും തിയറ്ററില്‍ കാര്യമായ കലക്ഷന്‍ ഉണ്ടാക്കിയില്ല. ഫഹദ് ഫാസിലിന്റെ മറിയംമുക്ക്, നിവിന്‍പോളിയുടെ മിലി, ജയസൂര്യയുടെ ആട് എന്നിവ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. മറിയംമുക്ക് ആണ് വലിയ പ്രതീക്ഷയുണ്ടായിരുന്ന ചിത്രം. ഒരാഴ്ചപോലും തിയറ്റലില്‍ ഓടിയില്ല ഈ ചിത്രം. ജയസൂര്യയുടെ ആടും വന്‍ പരാജയമായി.

    ഇതേസമയം വിക്രമമിന്റെ ഐ, അജിത്തിന്റെ എന്നൈ അറിന്താന്‍, ധനുഷിന്റെ അനേകന്‍ എന്നിവയെല്ലാം ഇവിടെയും വന്‍ഹിറ്റാണ്. കോടികള്‍ മുടക്കി വിതരണത്തിനെടുത്തവര്‍ക്ക് കൈ നിറയെ പണം വാരാന്‍ ഈചിത്രങ്ങള്‍ കൊണ്ടു സാധിച്ചു.

    മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരുടെ ചിത്രങ്ങളാണ് ഇനി പ്രതീക്ഷ പുലര്‍ത്തുന്നത്. മമ്മൂട്ടിയുടെ ഫയര്‍മാന്‍ പലതവണ മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. വിഷുവിനേ ലാല്‍,ദിലീപ് എന്നിവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുകയുളളൂ. അതുവരെ യുവതാരങ്ങളുടെ ചിത്രങ്ങള്‍ വരും. പക്ഷേ, ഒന്നിനുപോലും പ്രതീക്ഷയുണര്‍ത്താന്‍ പറ്റുന്നില്ല.

    English summary
    Five Tamil films beat 16 Malayalam films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X