»   » ഭരത്തിന് അഭിനയത്തെക്കാള്‍ ഇഷ്ടം സംവിധാനം

ഭരത്തിന് അഭിനയത്തെക്കാള്‍ ഇഷ്ടം സംവിധാനം

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: 72 മോഡല്‍ എന്ന രാജസേനന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ഭരത് ചന്ദിന് അഭിനയത്തെക്കാള്‍ താല്‍പ്പര്യം സംവിധാനത്തോട്. സിനിമയിലെ ഓരോ ഘടകങ്ങളെയും കുറിച്ച് അതീവ ഗൗരവത്തോടെ മനസിലാക്കാന്‍ ഈ ചെറുപ്പക്കാരന്‍ ശ്രമിയ്ക്കുന്നു.

അഭിനയം എന്നത് ഒരു ചെറിയ കാര്യമല്ലെന്ന് തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ മനസിലായെന്നും ഇയാള്‍ പറഞ്ഞു.

Bharath Chand

72 മോഡലില്‍ നടന്‍ മധുവിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായിട്ടാണ് കാണുന്നതെന്നും ഭരത് . രാജസേനന്റെ തന്നെ റേഡിയോ ജോക്കി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഭരത്. രാജസേനനൊപ്പം സഹകരിയ്ക്കാന്‍ പറ്റിയത് വേറിട്ടൊരു അനുഭവമാണെന്നും തനിക്ക് അത് ഒരു സ്‌കൂള്‍ ആയിട്ടാണ് അനുഭവപ്പെട്ടതെന്നും നടന്‍ പറ‍ഞ്ഞുമലയാള സിനിമയില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലുള്ള ഒട്ടേറെ നല്ല നടന്‍ മാര്‍ ഉണ്ടെന്നും അവര്‍ തനിക്ക് പ്രചോദനമാകാറുണ്ടെന്നും ഭരത് ചന്ദ് പറഞ്ഞു.

English summary
Bharath Chand, who made a debut in M'town with Rajasenan's 72 Model will soon be a familiar face with moviegoers. With shooting for Radio Jockey, his second film, on in full swing, the actor has high hopes about a successful career in films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam