TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
താരങ്ങളും ഫുട്ബോള്‍ മത്സരച്ചൂടില്‍
മറ്റെല്ലാ കേരളീയരെയും പോലെ മലയാളിതാരങ്ങളും ഫുട്ബോള്‍ പനിയുടെ പിടിയിലാണ്. ബ്രസീലിലാണ് മത്സരം നടക്കുന്നതെങ്കിലും കേരളത്തിലെ കളിപ്രിയരുടെ മനസുകളിലും കളിയുടെ മേളങ്ങള്‍ നിറയുകയാണ്. ഇഷ്ട ടീമുകള്‍ക്ക് പിന്തുണയേകി കളിപ്രേമിസംഘങ്ങള് ബോര്‍ഡുകളും ബാനറുകളും ഉയര്‍ത്തുന്നു. ചലച്ചിത്രതാരങ്ങളാകട്ടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പേജുകളിലൂടെ കളിചര്ച്ച ചെയ്യുകയാണ്. ചിലര്‍ ഇഷ്ട ടീമുകളുടെപേര് പറയുന്നു, മറ്റു ചിലര്‍ കളിയെക്കുറിച്ച് പറയുന്നു, ഇനിയും ചിലര്‍ പഴയ കളിയോര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു. ഇതാ മലയാളത്തിലെ കാല്പ്പന്തുപ്രണയികളായ ചില താരങ്ങളും അവരുടെ ലോകകപ്പ് വിശേഷങ്ങളും.
താരങ്ങളും ഫുട്ബോള്‍ മത്സരച്ചൂടില്‍
മലയാളത്തിലെ യുവതാരനിരയില്‍ മുമ്പനായ നിവിന്‍പോളി അസ്സലൊരു ഫുട്ബോള്‍ പ്രേമിയാണ്. നിവിന്‍ പോളിയും സുഹൃത്തുക്കളും ഫുട്ബോള്‍ മത്സരങ്ങള്‍ ആഘോഷമാക്കുകയാണ്. തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകള്‍ക്കിടയിലും താന്‍ കളികാണാന്‍ സമയംകണ്ടെത്തുന്നുണ്ടെന്ന് നിവിന്‍ പറയുന്നു. തന്റെ കൂട്ടുകാരുടെ കൂട്ടത്തില്‍ കൂടുതല്‍ അര്‍ജന്റീന ഫാന്‍സാണെന്ന് നിവിന്‍ പറയുന്നു. താനൊരു അര്‍ജന്റീന ഫാനാണെന്ന് വെളിപ്പെടുത്തുന്ന നിവിന്‍ മെസ്സിയുടെ കരുത്തില്‍ അര്‍ജന്റീന കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ്.
താരങ്ങളും ഫുട്ബോള്‍ മത്സരച്ചൂടില്‍
നേരത്തില്‍ നിവിന്‍ പോളിയുടെ സുഹൃത്തായി എത്തിയ വില്‍സണ്‍ ജോസഫുമുണ്ട് നിവിന്‍ പോളിയുടെ കളിപ്രേമി സംഘത്തില്‍. ചെറുപ്പത്തില്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെയും മറഡോണയുടെയും കളികണ്ടുവളര്ന്ന താന്‍ ഒരു അര്‍ജന്റീന ഫാനാണെന്നാണ് വില്‍സണ്‍ പറയുന്നത്. ഫുട്ബോളിനെക്കുറിച്ച് പറയുമ്പോള്‍ കുട്ടിക്കാലത്ത് മഴകൊണ്ട് കളിച്ച കളികളാണ് തനിക്കോര്മ്മവരുതന്നതെന്ന് വില്‍സണ്‍ പറയുന്നു.
താരങ്ങളും ഫുട്ബോള്‍ മത്സരച്ചൂടില്‍
മലയാളിതാരങ്ങളിലെ അസ്സല് സ്പോര്‍ട്സ്മാനാണ് രാജീവ് പിള്ള. ക്രിക്കറ്റ് കളത്തില്‍ പലവട്ടം കഴിവുതെളിയിച്ചിട്ടുള്ള രാജീവ് പിള്ള പറയുന്നത് താന്‍ നല്ലൊരു ഫുട്ബോള്‍ കളിക്കാരനാണെന്നാണ്. കോളെജ് പഠനകാലത്ത് മറ്റു കോളെജുകള്‍ തന്നെ കൊണ്ടുപോയി കള്ളപ്പേരുകളില്‍ ഫുട്ബോള്‍ കളിപ്പിക്കുമായിരുന്നുവെന്ന് രാജീവ് പറയുന്നു. രാജീവും ഒരു അര്‍ജന്റീന ആരാധകനാണ്.
താരങ്ങളും ഫുട്ബോള്‍ മത്സരച്ചൂടില്‍
മുരളി ഗോപിയും ഒരു കാല്പ്പന്തുകളിപ്രാന്തനാണ്. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിയവേളയില്ത്തന്നെ താന്‍ അര്‍ജന്റീന ഫാനാണെന്ന് മുരളി വ്യക്തമാക്കിയിരുന്നു. പലദിവസങ്ങളിലും കളികാണുന്ന മുരളി കളിയെക്കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ ഫേസ്ബുക്കിലും മറ്റും ഇടാറുണ്ട്.
താരങ്ങളും ഫുട്ബോള്‍ മത്സരച്ചൂടില്‍
നീ കൊ ഞാ ചാ എന്ന ചിത്രത്തിലെ യുവഡയറക്ടര് ഉള്‍പ്പെടെയുള്ള ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത യുവതാരം സഞ്ജു ശിവറാമും ഫുട്ബോള്‍ പ്രേമിയാണ്. മുമ്പ് പഠനകാലത്ത് ഹോസ്റ്റലിലെ ടിവിയില്‍ രാവേറുംവരെ കളികാണുന്ന ഓര്‍മ്മകളെക്കുറിച്ചാണ് സഞ്ജുവിന് പറയാനുള്ളത്. ജര്‍മ്മനിയെയാണ് സഞ്ജു സപ്പോര്‍ട്ട് ചെയ്യുന്നത്. ഇഷ്ടതാരം അര്‍ജെന്‍ റോബനാണെന്നും സഞ്ജു പറയുന്നു.
താരങ്ങളും ഫുട്ബോള്‍ മത്സരച്ചൂടില്‍
ഓം ശാന്തി ഓശാന, ആട് ഒരു ഭീകരജീവിയാണ് എന്നീ ചിത്രങ്ങള്‍ക്ക് ത്ിരക്കഥ രചിച്ച മിഥുന് മാനുവലും ഫുട്ബോള്‍ ലഹരിയിലാണ്. ഫുട്ബോള്‍ തന്റെ രക്തത്തിലുണ്ടെന്നാണ് മലബാറുകാരനായ മിഥുന് പറയുന്നത്. മിഥുനും അര്‍ജന്റീന ആരാധകന് തന്നെ.
താരങ്ങളും ഫുട്ബോള്‍ മത്സരച്ചൂടില്‍
എല്ലാവരും നാട്ടിലിരുന്ന് ടിവിയില്‍ ഫുട്ബോള്‍ മത്സരം കാണുമ്പോള്‍ അത് കാണാനായി നേരെ ബ്രസീലിലേയ്ക്ക് വച്ച് പിടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. കഴിയാവുന്നത്രയും മത്സരങ്ങള്‍ കണ്ടേ ബ്രസീല്‍ വിടൂ എന്നാണ് ലാല്‍ പറയുന്നത്.