twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളികള്‍ക്ക് ഞാനെന്നും ദുഖപുത്രി: ശാരദ

    By Lakshmi
    |

    മലയാളികളുടെ എക്കാലത്തെയും പ്രിയനടി ഉര്‍വശി ശാരദ വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേയ്‌ക്കെത്തുകയാണ്. ഒരുകാലത്ത് മലയാളിയുവാക്കളുടെയുള്ളിലെ കാമുകി, ഭാര്യ സങ്കല്‍പ്പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ ശാരദ പിന്നീട് അമ്മ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി. ഇപ്പോള്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി സംവിധാനംചെയ്യുന്ന ചിത്രത്തിലൂടെയാണ് ശാരദ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അമ്മത്തൊട്ടില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മധുവിനൊപ്പമാണ് ശാരദ അഭിനയിക്കുക.

    ഒരുപിടി മറക്കാനാവാത്ത കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട് ശാരദ. ഒടുവില്‍ അഭിനയിച്ച രാപ്പകല്‍, നായിക എന്ന ചിത്രത്തിലെ വേഷങ്ങളും മലയാളികള്‍ക്ക് എന്നും മനസില്‍ സൂക്ഷിയ്ക്കാന്‍ പോന്നതാണ്.

    sharada

    എത്രയൊക്കെ വ്യത്യസ്തമായ വേഷങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെങ്കിലും മലയാളിപ്രേക്ഷകര്‍ എന്നും തന്നെ ഒരു ദുഖപുത്രിയായിട്ടാണ് കാണുന്നതെന്നാണ് ശാരദ പറയുന്നത്. മലയാളത്തില്‍ പലപ്പോഴും ഞാന്‍ ദുഖപുത്രി ഇമേജുള്ള കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്. പക്ഷേ തമിഴിലും തെലുങ്കിലുമെല്ലാം എത്രയോ തന്റേടികളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അക്കൂട്ടത്തില്‍ ഡോക്ടറും പൊലീസുകാരിയുമുണ്ട്- ശാരദ പറയുന്നു.

    എന്തായാലും വീണ്ടുമൊരു മലയാളചിത്രത്തില്‍ അതും മധുവിനൊപ്പം അഭിനയിക്കാന്‍ പോകുന്നതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് ശാരദ പറയുന്നു. മാത്രമല്ല ചിത്രത്തിന്റെ വിഷയം വാര്‍ദ്ധക്യത്തെക്കുറിച്ചുള്ളതാണെന്നതും താന്‍ പ്രത്യേകമായി കാണുന്നകാര്യമാണെന്നും ശാരദ പറയുന്നു.

    English summary
    In a recent interview, the elated actress Sharada said that owing to her naive roles, Malayali audiences always consider her a dukhaputhri
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X