»   » ജിയയുടേത് കൊലപാതകം; കൊന്നത് ബെല്‍റ്റ് കൊണ്ട്?

ജിയയുടേത് കൊലപാതകം; കൊന്നത് ബെല്‍റ്റ് കൊണ്ട്?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് നടി ജിയ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. ജിയയെ ബെല്‍റ്റ് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നശേഷം ഫാനില്‍ കെട്ടിത്തൂക്കിയതാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത. ജിയയുടെ ലീഗല്‍ അഡൈ്വസറായ ദിനേഷ് തിവാരിയാണ് ഇക്കാര്യം പറഞ്ഞത്.

ജിയയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങളും മൃതദേഹം പരിശോധിച്ച വൈദ്യശാസ്ത്ര വിദഗ്ദരില്‍ നിന്ന് ലഭിച്ച വിവരങ്ങളുമാണ് ജിയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള സംശയത്തിന് ആക്കം കൂട്ടുന്നത്.

Jiah

മുംബൈ പൊലീസ് അവകാശപ്പെടുന്നത് പൊലെ ജിയുടേയത് ഒരു ആത്മഹത്യയ്‌ലെന്നാണ് അവരുടെ അഭിഭാഷകന്‍ ദിനേഷ് തിവാരി അഭിപ്രായപ്പെടുന്നത്. ഫോറന്‍സിക് വിദഗ്ദര്‍ അനുമാനിയ്ക്കുന്നത് അവരെ ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നശേഷം ഫാനില്‍ കെട്ടിത്തൂക്കിയതാകാം എന്നാണ്.

jiah

ജിയയുടെ കഴുത്തില്‍ വളരെ ആഴത്തിനല്‍ ഉള്ള മുറിവ് തൂങ്ങി മരണം കൊണ്ട് സംഭവിച്ചതല്ലെന്നും അവരെ കൊലപ്പെടുത്തിയതിനാല്‍ തന്നെയുണ്ടായതാണെന്നും അഭിഭാഷകന്‍ പറയുന്നു. ജുഹുവിലെ സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ജിയയെ കണ്ടെത്തുകയായിരുന്നു. ജിയയുടെ മരണത്തെത്തുടര്‍ന്ന് കാമുകന്‍ സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
Forensic experts now deduced that a belt has been used to strangle her to death before she was actually hung from the ceiling fan to make it look like a suicide

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam