»   » വര്‍ഷങ്ങള്‍ക്കുശേഷം ആ നായികമാര്‍ വീണ്ടുംലാലിനൊപ്പം

വര്‍ഷങ്ങള്‍ക്കുശേഷം ആ നായികമാര്‍ വീണ്ടുംലാലിനൊപ്പം

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് തന്റെ പ്രിയപ്പെട്ട നായികമാരായിരുന്ന നാലുനടിമാര്‍ വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു. പൂര്‍ണിമ ഭാഗ്യരാജ്, രഞ്ജിനി, മീന, മഞ്ജു വാര്യര്‍ എന്നീ താരങ്ങളാണ് വീണ്ടും ലാലിന്റെ നായികമാരായി സ്‌ക്രീനിലേക്കെത്തുന്നത്.

മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ ശങ്കറിന്റെ നായികയായിട്ടാണ് പൂര്‍ണിമ ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ പൂര്‍ണിമ ലാലിനൊപ്പം അഭിനയിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍ണിമ വീണ്ടും ലാലിനൊപ്പം അഭിനയിക്കുന്നത് തമിഴ് സിനിമയിലാണ്. വിജയ് നായകനാകുന്ന ജില്ല എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.

Mohan Lal, Manju, Ranjini, Meena and Poornima Bhagyaraj

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് മീന ലാലിനൊപ്പം തിരിച്ചുവരുന്നത്. ഒരു കര്‍ഷകനായിട്ടാണ് ലാല്‍ ഇതില്‍ അഭിനയിക്കുന്നത്. പത്താക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള വീട്ടമ്മയാണ് മീനയിതില്‍.

ശ്രീനാഥ് സംവിധാനം ചെയ്യുന്ന കൂതറയിലൂടെയാണ് രഞ്ജിനി ലാലിനൊപ്പം അഭിനയിക്കുന്നത്. ചിത്രം, മുകുന്ദേട്ടാ സുമിത്രവിളിക്കുന്നു, മുഖം തുടങ്ങിയ ചിത്രങ്ങളില്‍ ലാലിന്റെ നായികയായിരുന്ന രഞ്ജിനി രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ലാലിനൊപ്പം അഭിനയിക്കുന്നത്.

രഞ്ജിത്ത് ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ ലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നത്. ആറാം തമ്പുരാന്‍, കന്‍മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നീ ചിത്രങ്ങളിലാണ് ഇവര്‍ മുന്‍പ് ജോടികളായിരുന്നത്. ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

English summary
Manju Warrier, Ranjini, Meena and Paournami Bhgyaraj are again pair with mohanlal in each movie after a long break.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam