»   » ബിഗ് ബിക്ക് മാത്രമല്ല, ഫോര്‍ ബ്രദേഴ്‌സിനും ഒരുങ്ങുന്നു രണ്ടാം ഭാഗം! ഇതില്‍ ആര് ഞെട്ടിക്കും?

ബിഗ് ബിക്ക് മാത്രമല്ല, ഫോര്‍ ബ്രദേഴ്‌സിനും ഒരുങ്ങുന്നു രണ്ടാം ഭാഗം! ഇതില്‍ ആര് ഞെട്ടിക്കും?

Posted By:
Subscribe to Filmibeat Malayalam

ബിഗ് ബിയും ബിലാല്‍ ജോണ്‍ കുരിശിങ്കലും മലയാള സിനിമയിലെ എറ്റവും സ്റ്റൈലിഷായ സിനിമയും കഥാപാത്രവുമാണ്. തിയറ്ററില്‍ വേണ്ടവിധം സ്വീകരിക്കപ്പെടാതെ പോയ ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ബിലാല്‍ ജോണ്‍ കരിശിങ്കല്‍ എന്ന കഥാപാത്രത്തിന് ഒരു കള്‍ട്ട് പരിവേഷം തന്നെ പ്രേക്ഷകര്‍ക്കിടയിലുണ്ട്. ചിത്രത്തിന് രണ്ടാം ഭാഗം ബിലാല്‍ എന്ന പേരില്‍ ഇറങ്ങുന്നു എന്ന വാര്‍ത്തയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

സുരാജിന്റെ ആദ്യ സിനിമ ജഗതിക്കൊപ്പം! അഭിനയം കണ്ട് ജഗതി പറഞ്ഞ വാക്കുകള്‍ അറംപറ്റി?

four brothers

ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സിന്റെ റീമേക്ക് ആയിരുന്നു ബിഗ് ബി. എന്നാല്‍ നായക കഥാപത്ര സൃഷ്ടിയിലും മെക്കിംഗിലും ഏറെ വ്യത്യസ്ത പുലര്‍ത്തി എന്നതായിരുന്നു പിന്നീട് ബിഗ് ബിയെ സ്വീകാര്യമാക്കിയത്. ഫോര്‍ ബ്രദേഴ്‌സ് കണ്ട പ്രേക്ഷകര്‍ക്ക് പോലും ബിഗ് ബി പുതിയ അനുഭവമാകുന്നതും അതുകൊണ്ട് തന്നെ. ബിഗ് ബിക്ക് രണ്ടാം ഭാഗം ഇറങ്ങുന്നു എന്നത് പോലെ ഫോര്‍ ബ്രദേഴ്‌സിനും രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നൊരു യാദൃശ്ചീകതയും ഇപ്പോഴുണ്ട്.

ഫോര്‍ ബ്രദേഴ്‌സ് 2005ലും ബിഗ് ബി 2007ലുമായിരുന്നു പുറത്തിറങ്ങിയത്. ഫോര്‍ ബ്രദേഴ്‌സിലെ അഭിനേതാവായ ടൈറിസ് ഗിബ്‌സണ്‍ ആണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജോണ്‍ സിങ്കിള്‍ടെന്‍ സംവിധാനം ചെയ്ത ഫോര്‍ ബ്രദേഴ്‌സില്‍ മാര്‍ക് വാള്‍ബെര്‍ഗ്, ടൈറിസ് ഗിബ്‌സണ്‍, ആന്‍ഡ്രെ ബെഞ്ചമിന്‍, ഗാരെറ്റ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

English summary
Four Brothers sequel announced. Big B was the remake of Four Brothers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam