»   » മോഹന്‍ലാലിനെ ചുറ്റും ലേഡീസ്!!

മോഹന്‍ലാലിനെ ചുറ്റും ലേഡീസ്!!

Posted By:
Subscribe to Filmibeat Malayalam
Mohanlal
ചെന്നിറങ്ങിയിടത്തെല്ലാം ചരിത്രവിജയം നേടിയ ബോഡിഗാര്‍ഡിന് ശേഷമാണ് സിദ്ദിഖ് മലയാളത്തിലേക്ക് മടങ്ങുന്നത്.

ദിലീപിന് ശേഷം വിജയ് യിനെ നായകനാക്കി ഒരുക്കിയ ബോഡിഗാര്‍ഡ് തമിഴകത്ത് വമ്പന്‍ വിജയമായിരുന്നു. എന്നാല്‍ ബോളിവുഡിലെത്തിയ ബോഡിഗാര്‍ഡ് സല്‍മാന്റെ എക്കാലത്തെയും വമ്പന്‍ വിജയങ്ങളിലൊന്നായി മാറി. ഏറ്റവും വേഗത്തില്‍ നൂറ് കോടി കളക്ഷന്‍ നേടിയ ചിത്രമെന്ന ബഹുമതിയും സിദ്ദിഖ് ചിത്രത്തിന് നേടാനായിരുന്നു. ഇതിന് ശേഷം വമ്പന്‍ ഓഫറുകള്‍ പലതും വന്നെങ്കിലും മലയാളത്തില്‍ ഒരു ചിത്രം ചെയ്യാനായിരുന്നു സിദ്ദിഖിന്റെ പ്ലാന്‍.


രണ്ടുപതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ലേഡീസ് ആന്റ് ജെന്റില്‍മാനില്‍ നാല് നായികമാരുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സുന്ദരിമാരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നയാളുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

മോഹന്‍ലാല്‍ ജെന്റില്‍മാനാവുമ്പോള്‍ മീര ജാസ്മിന്‍, പത്മപ്രിയ, മംമ്ത മോഹന്‍ദാസ്, മിത്ര കുര്യന്‍ എന്നിവരാണ് ലേഡീസ്. ഇപ്പോഴത്തെ തലമുറ അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ പറയുന്നത്.

ജീവിതത്തെ ആത്മവിശ്വാസത്തോടെ പോസറ്റീവായി നോക്കിക്കാണേണ്ടതിന്റെ സന്ദേശവും സിനിമയിലുണ്ടാവുമെന്ന് സിദ്ദിഖ് വ്യക്തമാക്കി.

നാല് അപരിചിതരായ യുവതികളുടെ ജീവിതത്തില്‍ ഇടപെടുന്ന കഥാപാത്രമാണ് ലാല്‍ അവതരിപ്പിയ്ക്കുന്നത്. ഇതില്‍ മംമ്തയും മിത്രയും ഐടി പ്രൊഫഷണല്‍സാണ്. പത്മപ്രിയ എയര്‍ഹോസ്റ്റസാവുമ്പോള്‍ മീര ജാസ്മിന്‍ സിഇഒയുടെ വേഷത്തിലാണെത്തുക.

പതിവുപോലെ കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ലേഡീസ് ആന്റ് ജെന്റില്‍മാന്റിന്റെ തിരക്കഥ സിദ്ദിഖിന്റേത് തന്നെയാണ്. അടുത്തവര്‍ഷമാദ്യം കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

English summary
While Mohanlal plays the 'gentleman', Meera Jasmine, Mamta Mohandas, Padmapriya and Mithra Kurien will play the four 'ladies'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam