»   »  കാത്തിരുന്ന നാല് ചിത്രങ്ങളുടെ റീലിസിങ് നീട്ടി വച്ചു, അതെന്താ?

കാത്തിരുന്ന നാല് ചിത്രങ്ങളുടെ റീലിസിങ് നീട്ടി വച്ചു, അതെന്താ?

Posted By: AkhilaKS
Subscribe to Filmibeat Malayalam


പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാല് ചിത്രങ്ങളുടെ റിലീസിങ് നീട്ടി വച്ചു. തിയേറ്ററുടമകളും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ഇന്ന് പുറത്തിറങ്ങാനിരുന്ന ചിത്രങ്ങളുടെ റിലീസിങ് നീട്ടി വച്ചത്.

ഫിലിം എക്‌സിബിറ്റേര്‍ഴ്‌സ് ഫെഡറേഷനില്‍ അംഗങ്ങളായ തിയേറ്ററുടമകളില്‍ നാല് പേരുടെ തിയേറ്ററുകള്‍ക്ക് വിതരണക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യവുമായി കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്ത് വന്നിരുന്നു.

എന്നാല്‍ ബാഹുബലിയുടെ റിലിസിങുമായി ബന്ധപ്പെട്ട് സെഞ്ച്വറി ഫിലിംസിന് ഏര്‍പ്പെടുത്തിയ വിലക്കാണ് നീക്കേണ്ടതെന്ന് വിതരണക്കാരുടെ സംഘടനയുടെ ആവശ്യവും ഒപ്പം ഉയര്‍ന്നു വന്നു. ഇതേ തുടര്‍ന്നാണ് പ്രശ്‌നം വഷളാകുകെയും പുറത്തിറങ്ങാനിരുന്ന ചിത്രങ്ങളുടെ റിലീസ് മാറ്റി വയ്ക്കുകെയും ചെയ്തത്. ഫിലിം ചേംബറില്‍ വിതരണക്കാരും തിയേറ്ററുടമകളും പ്രശ്‌ന പരിഹാരത്തിനായി ഇന്ന് യോഗം ചേരുന്നുണ്ട്.

പ്രതിസന്ധിയെ തുടര്‍ന്ന് റിലീസിങ് നീട്ടി വച്ച ചിത്രങ്ങള്‍. തുര്‍ന്ന് കാണുക.

കാത്തിരുന്ന നാല് ചിത്രങ്ങളുടെ റീലിസിങ് നീട്ടി വച്ചു, അതെന്താ?

ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. രചന നാരയണന്‍ കുട്ടിയും, ജ്യോതി കൃഷണയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. റിലീസിങ് മാറ്റി വച്ചതിനെ തുടര്‍ന്ന് ചിത്രം 24ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

കാത്തിരുന്ന നാല് ചിത്രങ്ങളുടെ റീലിസിങ് നീട്ടി വച്ചു, അതെന്താ?

നവാഗതനായ ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. പൃഥ്വിരാജും പാര്‍വ്വതിയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

കാത്തിരുന്ന നാല് ചിത്രങ്ങളുടെ റീലിസിങ് നീട്ടി വച്ചു, അതെന്താ?

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉറുമ്പുകള്‍ ഉറാങ്ങാറില്ല. വിനയ് ഫോര്‍ട്ട്,അജു വര്‍ഗീസ്,അനന്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാത്തിരുന്ന നാല് ചിത്രങ്ങളുടെ റീലിസിങ് നീട്ടി വച്ചു, അതെന്താ?

നീണ്ട ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്‍ തിരിച്ചെത്തുന്ന ചിത്രമാണ് ഞാന്‍ സംവിധാനം ചെയ്യും.

English summary
The release dates of 'Life of Josutty', 'Ennu Ninte Moideen' and 'Urumbukal Urangarilla', which were scheduled for release on Friday, 18 September, have been postponed over disputes between exhibitors and distributors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam