»   » ലോഹിതദാസ് വിടപറഞ്ഞിട്ട് നാലുവര്‍ഷം

ലോഹിതദാസ് വിടപറഞ്ഞിട്ട് നാലുവര്‍ഷം

Posted By:
Subscribe to Filmibeat Malayalam

ലോഹിതദാസ് കടന്നുപോയിട്ട് നാലുവര്‍ഷം. എങ്കിലും എന്നും അദ്ദേഹത്തെ മലയാളി ഓര്‍ക്കും, ഹൃദയസ്പര്‍ശിയായ നിരവധി സിനിമാ മുഹൂര്‍ത്തങ്ങളിലൂടെ.

മലയാളത്തിലെ നിരവധി പുരുഷതാരങ്ങള്‍ക്ക് സിനിമയില്‍ പുതിയ ജീവിതം സമ്മാനിച്ചതുപോലെ നിരവധി നായികമാരെയും ലോഹി മുന്‍നിരയിലേക്കു കൊണ്ടുവന്നു.

അവരില്‍ പ്രധാനപ്പെട്ട പത്തുപേര്‍.

ലോഹി വിടപറഞ്ഞിട്ട് നാലുവര്‍ഷം

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെയാണ് മീര കടന്നുവന്നത്. പിന്നീട് ചക്രം, കസ്തൂരിമാന്‍ എന്നീ ചിത്രങ്ങളിലും നായികയായി.

ലോഹി വിടപറഞ്ഞിട്ട് നാലുവര്‍ഷം

ലോഹിതദാസ് തിരക്കഥയെഴുതി സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെയാണ് മഞ്ജു മലയാളത്തിന്റെ പ്രിയ രാധയാകുന്നത്. നായികയായി മഞ്ജു തുടങ്ങുന്നത് സല്ലാപത്തിലൂടെയായിരുന്നു. പിന്നീട് ഇദ്ദേഹം സംവിധാനം ചെയ്ത കന്‍മദത്തിലൂം നല്ലൊരു വേഷം നല്‍കി.

ലോഹി വിടപറഞ്ഞിട്ട് നാലുവര്‍ഷം

ലോഹി അവസാനമായി സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയില്‍ കടന്നുവരുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും കന്നടത്തിലും അഭിനയിച്ചു.

ലോഹി വിടപറഞ്ഞിട്ട് നാലുവര്‍ഷം

ലോഹിയുടെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് സംയുക്ത വര്‍മ നായികയായി വരുന്നത്. ലോഹിതന്നെയായിരുന്നു സംയുക്ത എന്ന കഴിവുറ്റ നടിയെയും വളര്‍ത്തിക്കൊണ്ടുവന്നത്.

ലോഹി വിടപറഞ്ഞിട്ട് നാലുവര്‍ഷം

മമ്മൂട്ടിയെ നായകനാക്കി ലോഹി സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട്ടിലൂടെയാണ് ലക്ഷ്മി മലയാളിക്കു പ്രിയപ്പെട്ട നായികയായി മാറുന്നത്. അതിലെ മലയാളം പറയാനറിയാത്ത നായികയായിരുന്നു ലക്ഷ്മി.

ലോഹി വിടപറഞ്ഞിട്ട് നാലുവര്‍ഷം

ലോഹി ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലൂടെയാണ് ശ്രീലക്ഷ്മി നായികയായി അഭിനയിക്കുന്നത്. അതുവരെ സീരിയലായിരുന്നു ശ്രീലക്ഷ്്മിയുടെ തട്ടകം. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു തുടങ്ങിയത്.

ലോഹി വിടപറഞ്ഞിട്ട് നാലുവര്‍ഷം

ചിപ്പി എന്ന നടിയെ മലയാളിക്കു സമ്മാനിച്ച ചിത്രമായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത ലോഹി തിരക്കഥ രചിച്ച പാഥേയം. പിന്നീട് നിര്‍മാതാവ് രഞ്ജിത്തിനെ വിവാഹം കഴിക്കുന്നതുവരെ നിരവധി ചിത്രങ്ങളില്‍ ചിപ്പി നായികയായി.

ലോഹി വിടപറഞ്ഞിട്ട് നാലുവര്‍ഷം

അന്യഭാഷാ നായികയായിരുന്ന ഗൗതമിയെ മലയാളിയുടെ സ്വന്തം നായികയാക്കിയത് ലോഹിയുടെ ഹിസ് ഹൈനസ് അബ്ദുല്ലയായിരുന്നു. മോഹന്‍ലാല്‍ നായകനായ ചിത്രം സംവിധാനം ചെയ്തത് സിബിമലയിലും.

ലോഹി വിടപറഞ്ഞിട്ട് നാലുവര്‍ഷം

അന്യഭാഷാ നടിയായിരുന്ന മാതുവിനെ മലയാളത്തിന്റെ സ്വന്തം നായികയാക്കിയത് ലോഹിയുടെ അമരമായിരുന്നു. മമ്മൂട്ടിയുടെ മകളുടെ വേഷത്തിലായിരുന്നു മാതു അഭിനയി്ച്ചത്. സംവിധാനം ഭരതനും.

ലോഹി വിടപറഞ്ഞിട്ട് നാലുവര്‍ഷം

മോഹന്‍ലാല്‍ നായകനായ ഭരതത്തിലൂടെയാണ് ഉര്‍വശി മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാക്കിയത്. അതിനു മുന്‍പ് നിരവധിചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഭരതം ഉര്‍വശിയുടെ ജീവിതത്തില്‍ പ്രധാന ചിത്രമായി.

English summary
Lohithadas, the veteran director and the screenplay writer, is still being remembered even on the fourth year of his day of demise
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam