»   » തടിയനാണോ? തടിയനെ ഫ്രീയായി കാണാം

തടിയനാണോ? തടിയനെ ഫ്രീയായി കാണാം

Posted By:
Subscribe to Filmibeat Malayalam
Daa Thadiya
നാട്ടിലുള്ള തടിയന്മാരും തടിച്ചികള്‍ക്കുമൊരു സന്തോഷ വാര്‍ത്ത. 21ന് തിയറ്ററുകളിലെത്തുന്ന തടിയനെ ഫ്രീയായി കാണാനുള്ള അവസരമാണ് നിങ്ങള്‍ക്ക് ഒത്തുവന്നിരിയ്ക്കുന്നത്.

ആഷിക് അബു ചിത്രം ടാ തടിയായുടെ ആദ്യഷോ കാണാന്‍ നിങ്ങളിത്രയേ ചെയ്യേണ്ടൂ.. തിയറ്ററുകളില്‍ സജ്ജീകരിയ്ക്കുന്ന വെയിറ്റിങ് മെഷീനുകളില്‍ കയറി നല്‍ക്കുക. സൂചി. സൂചി 100 കിലോയ്ക്ക് മുകളില്‍ കയറുകയാണെങ്കില്‍ നിങ്ങള്‍ക്കൊരു ടിക്കറ്റ് ഫ്രീ. മള്‍ട്ടിപ്ലക്‌സില്‍ ഈ ഓഫറും തേടിച്ചെന്നാല്‍ ചില തടി കേടാവാനും സാധ്യതയുണ്ട്. സാദാ തിയറ്ററുകളില്‍ മാത്രമാണ് തടിയന്മാര്‍ക്കുള്ള ഈ ഓഫര്‍ ഒരുക്കിയിരിക്കുന്നത്.

തടിയന്‍മാരുടെ കഥ പറയുന്ന ടാ തടിയാ പേരു മുതല്‍ തുടങ്ങുന്ന വ്യത്യസ്തതയാണ് പ്രചാരണ്യതന്ത്രത്തിലും അണിയറക്കാര്‍ പരീക്ഷിക്കുന്നത്. വ്യത്യസ്തമായ ട്രെയിലറുകളും പാട്ടുകളും പരസ്യങ്ങളും കൊണ്ട് ഇപ്പോള്‍ തന്നെ ചിത്രം യുവാക്കള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്.

ചിത്രത്തിലെ 'എന്താണ് ഭായ്' എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഫേസ്ബുക്കിലൂടെ ചിത്രത്തിന് പരമാവധി പ്രമോഷന്‍ നല്‍കാന്‍ ആഷിക് അബുവും സജീവമായി രംഗത്തുണ്ട്.

തടിയന്റെ പരസ്യത്തിനായി ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും രംഗത്തുണ്ട്. ഡിസ്‌കോ ജോക്കി എന്ന നിലയില്‍ പ്രശസ്തനായ ശേഖറാണ് ചിത്രത്തില്‍ 'തടിയ'നായി അഭിനയിക്കുന്നത്. നിവിന്‍ പോളിയും 22 ഫീമെയില്‍ കോട്ടയം, അരികെ, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീനാഥ് ഭാസിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam