For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സിനിമ മോഷ്ടിക്കുന്നൂവെങ്കില്‍ അത് മര്യാദയ്ക്കാകണം! സാഹോ ടീമിനെതിരെ ഫ്രഞ്ച് സംവിധായകന്‍

  |

  പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. 350 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ നാല് ഭാഷകളിലാണ് പുറത്തിറങ്ങിയിരുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായിട്ടാണ് സാഹോ പ്രദര്‍ശനത്തിനെത്തിയിരുന്നത്. ആദ്യ വാരാന്ത്യത്തില്‍ തന്നെ സിനിമ 294 കോടിയിലധികം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  അതേസമയം തന്നെ സാഹോ 2008ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ആക്ഷന്‍ ചിത്രം ലാര്‍ഗോ വിന്‍ചിന്റെ അനുകരണമാണെന്ന ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കഥാഗതിയിലും പശ്ചാത്തലത്തിലും രംഗങ്ങളിലുമെല്ലാം ഇരുചിത്രങ്ങള്‍ക്കുമുളള സാമ്യം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ചില പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തുടര്‍ന്നാണ് ലാര്‍ഗോ വിന്‍ചിന്റെ സംവിധായകന്‍ ജെറോം സാലോ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്.

  ലാര്‍ഗോ വിന്‍ച് കോപ്പിയടിക്കപ്പെട്ടതായി ഒരു ട്വിറ്റര്‍ യൂസര്‍ ട്വീറ്റ് ചെയ്തപ്പോള്‍ ഇന്ത്യയില്‍ തനിക്ക് നല്ല ഭാവിയുണ്ടെന്ന് തോന്നുന്നുവെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ലാര്‍ഗോ വിന്‍ചിന്റെ ഈ രണ്ടാമത്തെ ഫ്രീമേക്ക്, ആദ്യത്തേതിനെ പോലെ തന്നെ മോശമാണെന്നാണ് കരുതുന്നത്. അതുകൊണ്ട് തെലുങ്ക് സംവിധായകരോട് അഭ്യര്‍ത്ഥിക്കുകയാണ്. എന്റെ സൃഷ്ടി മോഷ്ടിക്കുകയാണെങ്കിലും അത് മര്യാദയ്ക്ക് ചെയ്യുകയില്ലേ. സംവിധായകന്‍ ട്വിറ്ററില്‍ പറഞ്ഞു.

  വലിയ സമ്പത്തും അധികാരവുമുളള ഒരു ഗൂഡ സംഘത്തിലെ തലവന്‍ കൊല്ലപ്പെടുന്നതും പിന്നീട് അധികാരത്തിനായി നടക്കുന്ന മല്‍സരവുമാണ് ലാര്‍ഗോ വിന്‍ചിന്റെ പ്രമേയം. തെലുങ്കിലെ യുവ സംവിധായകരില്‍ ഒരാളായ സുജിത്ത് റെഡ്ഡി ആയിരുന്നു പ്രഭാസിന്റെ സാഹോ സംവിധാനം ചെയ്തിരുന്നത്. പ്രഭാസിന്റെ പ്രകടനത്തിനൊപ്പം സുജിത്തിന്റെ സംവിധാന മികവും സാഹോയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു.

  എന്റെ സിനിമ മോഷ്ടിക്കുന്നൂവെങ്കില്‍ അത് മര്യാദയ്ക്കാകണം! സാഹോ ടീമിനെതിരെ ഫ്രഞ്ച് സംവിധായകന്‍

  ബാഹുബലി സീരിസിന്റെ വമ്പന്‍ വിജയത്തിന് ശേഷം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രഭാസിന്റെ പുതിയ ചിത്രം എത്തിയിരുന്നത്. സമ്മിശ്ര പ്രതികരണമാണ് ചില പ്രേക്ഷകരില്‍ നിന്നും സാഹോയ്ക്ക് ലഭിച്ചതെങ്കിലും ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ വലിയ കുതിപ്പാണ് ചിത്രം നടത്തുന്നത്. പ്രഭാസ് സ്ഥാപിച്ച റെക്കോര്‍ഡുകള്‍ പ്രഭാസ് തന്നെ മറിക്കടക്കുന്ന കാഴ്ചയാണ് എല്ലാവരും കാണുന്നത്.

  മേക്കപ്പിടാതെ എളിമയോടെ മഞ്ജു വാര്യര്‍! ലേഡീ സൂപ്പര്‍സ്റ്റാറിനെ പുകഴ്ത്തി തമിഴ് ആരാധകര്‍! കാണൂ

  Saaho Movie PUBLIC REVIEW | First Day First Show | Prabhas, Shraddha Kapoor |

  മലയാളത്തില്‍ നിന്നും ലാലും സാഹോയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂര്‍ നായികയായി എത്തിയ ചിത്രത്തില്‍ ചങ്കി പാണ്ഡെ, ജാക്കി ഷ്‌റോഫ്, അരുണ്‍ വിജയ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിരാ ബേദി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. സാഹോ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച വരവേല്‍പ്പാണ് ബ്രഹ്മാണ്ഡ ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രഭാസിന്റെ സിനിമകള്‍ക്ക് ലഭിക്കാറുളള ഗംഭീര വരവേല്‍പ്പ് ഇത്തവണ സാഹോയ്ക്കും ലഭിച്ചു.

  English summary
  french director jerome Salle's request to saaho team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X