»   » ചിത്രീകരണം പൂര്‍ത്തിയായി, സണ്ണി വെയിനിന്റെ ഫ്രഞ്ച് വിപ്ലവം ഉടന്‍ തിയേറ്ററുകളില്‍!

ചിത്രീകരണം പൂര്‍ത്തിയായി, സണ്ണി വെയിനിന്റെ ഫ്രഞ്ച് വിപ്ലവം ഉടന്‍ തിയേറ്ററുകളില്‍!

Posted By: Akhila KS
Subscribe to Filmibeat Malayalam

സണ്ണി വെയിനിന്റെ ഏറ്റവും പുതിയ ചിത്രമായ ഫ്രഞ്ച് വിപ്ലവത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. സണ്ണി വെയിന്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം ആരാധകരുമായി പങ്കു വെച്ചത്. ഷൂട്ടിങ് പൂര്‍ത്തിയായെന്നും ചിത്രം ഉടന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നും സണ്ണി വെയിന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഫ്രഞ്ച് വിപ്ലവം നവാഗതനായ മജീദാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സണ്ണി വെയിന്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഒരു ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സണ്ണി വെയിന്‍ സത്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സണ്ണി വെയിനും കൂട്ടുകാരും ചേര്‍ന്ന ഒരു കോമഡി എന്റര്‍ടെയിനറായിരിക്കും ചിത്രം എന്നാണ് അറിയുന്നത്.


frenchviplavam

ലിജോ ജോസ് പെല്ലിശേരിയുടെ ഈ മാ യൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ആര്യയാണ് ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായികയായി അഭിനയിക്കുന്നത്. മീര എന്നാണ് ആര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ആര്യ അഭിനയിക്കുന്നത്. ചെമ്പന്‍ ജോസ്, ലാല്‍, ഉണ്ണി മായ, ശശി കലിംഗ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്ന് ദിലീപ് പറഞ്ഞ അതേ വാക്കുകള്‍ വീണ്ടും, ഇര ദിലീപിന്റെ കഥയല്ലേ? ടീസര്‍ കണ്ടുനോക്കൂ!

English summary
French Viplavam film shooting finished

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam