»   » ഇത്തവണ ഫിലിംഫെയര്‍ പുരസ്‌കാരത്തില്‍ തിളങ്ങിയത് മലയാളത്തിന്റെ താരപുത്രി!!

ഇത്തവണ ഫിലിംഫെയര്‍ പുരസ്‌കാരത്തില്‍ തിളങ്ങിയത് മലയാളത്തിന്റെ താരപുത്രി!!

By: Rohini
Subscribe to Filmibeat Malayalam

അറുപത്തിനാലാമത് ഫിലിംഫെയര്‍ പുരസ്‌കാര വേദിയിലും ഒത്തിരി പുതുമുഖങ്ങളുണ്ടായിരുന്നു. മലയാളത്തില്‍ നിന്നുള്ള ഗായത്രി സുരേഷ്, അപര്‍ണ, ആന്റണി വര്‍ഗ്ഗീസ്, സൃദ്ദ എന്നിവരുടെയൊക്കെ ആദ്യ ഫിലിംഫെയറാണ് കടന്ന് പോയത്.

സൗന്ദര്യമുണ്ട്, കഴിവുണ്ട്.. ദിലീപ് മകളെ അഭിനയിപ്പിക്കുമോ.. മോഹന്‍ലാലോ ജയറാമോ തയ്യാറാവുമോ ?

എന്നാല്‍ ഇവരെക്കാളൊക്കെ ഇത്തവണത്തെ ഫിലിംഫെയര്‍ വേദിയില്‍ തിളങ്ങിയത് മലയാളത്തിലെ മറ്റൊരു താരപുത്രമയാണ്. സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍.

kallyani

അമ്മയ്ക്ക് കൂട്ടായിട്ടാണ് കല്യാണി ഫിലിംഫെയറില്‍ പങ്കെടുത്തത്. ആദ്യമായി ഫിലിംഫെയറില്‍ പങ്കെടുത്ത സന്തോഷം കല്യാണിയുടെ കണ്ണുകളില്‍ കാണാമായിരുന്നു. എ ആര്‍ റഹ്മാനൊപ്പം നിന്ന് ഒരു സെല്‍ഫി എടുക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലും കല്യാണിക്കുണ്ട്.

താരപുത്രി സിനിമയിലേക്ക് എത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ക്യാമറ കണ്ണുകള്‍ കല്യാണിയിലേക്ക് തിരിഞ്ഞത്. കല്യാണിയ്ക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും ചര്‍ച്ചകള്‍ പലതും നടന്നുകൊണ്ടിരിയ്ക്കുന്നുണ്ട് എന്നുമാണ് കേള്‍ക്കുന്നത്. വിക്രം നായകനായ ഇരുമുഖന്‍ എന്ന ചിത്രത്തിന്റെ ആര്‍ട്ട് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കല്യാണി.

English summary
Freshers feed off of the excitement
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam