»   » ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ആന്റണി വര്‍ഗീസ്?

ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ആന്റണി വര്‍ഗീസ്?

Written By:
Subscribe to Filmibeat Malayalam

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ വിന്‍സെന്റ് പെപ്പെ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ആന്റണി കാഴ്ചവെച്ചിരുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ലിജോ ഒരുക്കിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തിലൂടെ ആന്റണി വര്‍ഗീസ് അടക്കം പ്രതിഭയുളള ഒരുപാട് താരങ്ങള്‍ സിനിമാ രംഗത്തെത്തിയിരുന്നു. ആദ്യ ചിത്രമെന്ന് തോന്നിപ്പിക്കാത്ത വിധത്തിലുളള അഭിനയമായിരുന്നു ആന്റണി ചിത്രത്തില്‍ കാഴ്ചവെച്ചിരുന്നത്.

ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയിലെ നായികയാവുന്നത് ഈ നടി; ആരാണെന്നറിയേണ്ടേ! കാണാം

ചിത്രത്തിലെ പെപ്പെ എന്ന ആന്റണിയുടെ കഥാപാത്രം സിനിമ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തിരുന്നു. ഒരു പുതുമുഖ ചിത്രത്തിന് ലഭിക്കാവുന്നതിനേക്കാള്‍ വലിയ സ്വീകരണമായിരുന്നു അങ്കമാലി ഡയറീസീന് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രം. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ടിനു പാപ്പച്ചനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

antony varghese

ആന്റണിക്കു പുറമേ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്,ലിജോ ജോസ് പെല്ലിശ്ശേരി,അശ്വതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിനും ട്രെയിലറിനുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വന്‍വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായാണ് ചിത്രം ഒരുക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്കു ശേഷമുളള ആന്റണിയുടെ മൂന്നാമത്തെ ചിത്രം ഉടനുണ്ടാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

antony varghese

ഫ്രൈഡേ ഫിലിം ഹൗസായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുക. ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍,ജോ ആന്‍ഡ് ദ ബോയ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ റോജിന്‍ തോമസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. റോജിന്‍ മുന്‍പ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്, നിലവില്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രമാണ് ആന്റണിയുടെതായി പുറത്തിറങ്ങാനുളളത്. 

ഈസ്റ്ററിനും വിഷുവിനും ടെലിവിഷനിലേക്ക് എത്തുന്നത് കിടിലന്‍ സിനിമകള്‍! എല്ലാം ഒന്നിനൊന്ന് മെച്ചം!

നീലിയായി മംമ്ത, അല്‍ത്താഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

English summary
friday film house's new movie with antony varghese?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X