»   » ആട് പ്രേക്ഷകരുടെ ചിരകാല അഭിലാഷം പൂവണിയാതെ അവര്‍ പിരിഞ്ഞു, മണവാളന്‍ ആന്റ് സണ്‍സിന്റെ പേരില്‍ നന്ദി

ആട് പ്രേക്ഷകരുടെ ചിരകാല അഭിലാഷം പൂവണിയാതെ അവര്‍ പിരിഞ്ഞു, മണവാളന്‍ ആന്റ് സണ്‍സിന്റെ പേരില്‍ നന്ദി

By: Rohini
Subscribe to Filmibeat Malayalam

സാന്ദ്ര തോമസും വിജയ് ബാബുവും തെറ്റിപ്പിരിഞ്ഞു എന്നുള്ള വാര്‍ത്ത മലയാളി പ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഒരു ഞെട്ടല്‍ തന്നെയാണ്. ആരെയും അസൂയപ്പെടുത്തുന്ന സുഹൃത്തുക്കളായിരുന്നു ഇരുവരും.

ഏറെ വിശ്വസിച്ച സുഹൃത്തും ഭര്‍ത്താവും എനിക്കെതിരെ കള്ളക്കേസ് കൊടുത്തു; വിജയ് ബാബു പറയുന്നു

എന്തിനെയും ട്രോള്‍ ചെയ്യുന്ന മലയാളികള്‍ ഈ ഞെട്ടലും ഒരു ട്രോളാക്കി. ആ ട്രോള്‍ വിക്കിപീഡിയ വരെ കയറി എന്നതാണ് അതിലും കൗതുകം. ഫ്രൈഡെ ഫിലിം ഹൗസിന്റെ വിക്കിപീഡിയ പേജ് നിങ്ങളാരെങ്കിലും കണ്ടോ...

ദേ ഇത് നോക്കൂ

സാന്ദ്ര തോമസും വിജയ് ബാബുവും തെറ്റിപ്പിരിഞ്ഞു എന്നറിഞ്ഞ ഏതോ ഒരു വിരുധന്‍ ആദ്യം ചെയ്തത് ഫ്രൈഡെ ഫിലിം ഹൗസിന്റെ വിക്കിപീഡിയ പേജില്‍ കയറി അത് അപ്‌ഡേറ്റ് ചെയ്തു എന്നതാണ്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഫ്രൈഡെ ഫിലിം ഹൗസ് നിര്‍മ്മിക്കാനിരിക്കെയുള്ള വേര്‍പിരിയലാണ് ഇപ്പോള്‍ ആരാധകരെ നിരാശരാക്കുന്നത് എന്നാണ് ഈ എഡിറ്റിങിലൂടെ മനസ്സിലാക്കുന്നത്.

ആട് മാത്രമല്ല

ആട് മാത്രമല്ല, വേറെയും സിനിമകള്‍ ഫ്രൈഡെ ഫിലിം ഹൗസ് നിര്‍മിക്കാനിരിക്കവെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ വഴക്ക്. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ നിര്‍മാണവും ഫ്രൈഡെ ഫിലിം ഹൗസ് ഏറ്റെടുത്തതായിരുന്നു. ലിജോ ജോസ് പെല്ലിശ്ശെരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസാണ് മറ്റരു ചിത്രം. ഈ സിനിമകളുടെയൊക്കെ ഗതിയാണ് ഇപ്പോള്‍ ആരാധകരുടെ പ്രശ്‌നം.

ഫ്രൈഡെ ഫിലിം ഹൗസിന്റെ നിര്‍മാണം

ലിജോ ജോസ് സംവിധാനം ചെയ്ത ഫ്രൈഡെ എന്ന ചിത്രം നിര്‍മിച്ചുകൊണ്ട് 2012 ലാണ് ഫ്രൈഡെ ഫിലിം ഹൗസ് രംഗത്ത് വരുന്നത്. തുടര്‍ന്ന് സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്റ് മങ്കി പെന്‍, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, അടി കപ്യാരെ കൂട്ടമണി, മുദ്ദുഗൗ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. വിജയ് നായകനായ തെറി എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തും ഫ്രൈഡെ ഫിലിം ഹൗസാണ്.

എന്താണ് പ്രശ്‌നം

ഫ്രൈഡെ ഫിലിംസിന്റെ ഉടമസ്ഥതയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വിജയ് ബാബു സാന്ദ്രയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിയ്ക്കുന്നു എന്ന് പറഞ്ഞ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് പൊലീസില്‍ പരാതി നല്‍കിയത്രെ. െ്രെഫഡെ ഫിലിം ഹൗസിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ചൊവ്വാഴ്ച സാന്ദ്ര വിജയ് ബാബുവിന്റെ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ വച്ച് വിജയ് ബാബുവും കൂട്ടാളികളും സാന്ദ്രയെ മര്‍ദ്ദിച്ചുവത്രെ. മര്‍ദ്ദനമേറ്റ സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എന്നാണ് വാര്‍ത്തകള്‍.

English summary
Friday Film House wikipedia page updated with the issue between Vijay Babu and Sandra Thomas
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam