»   » 'മുട്ടന്‍ വഴക്കിന്' ശേഷം സാന്ദ്രയും വിജയ് യും ഒന്നായപ്പോള്‍ സന്തോഷിക്കുന്നവര്‍; ഇന്ദ്രജിത്ത് മുതല്‍

'മുട്ടന്‍ വഴക്കിന്' ശേഷം സാന്ദ്രയും വിജയ് യും ഒന്നായപ്പോള്‍ സന്തോഷിക്കുന്നവര്‍; ഇന്ദ്രജിത്ത് മുതല്‍

By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ രണ്ട് മൂന്ന് ദിവസത്തെ 'മുട്ടന്‍' പോരിന് ശേഷം വിജയ് ബാബുവും സാന്ദ്ര തോമസും ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല എന്നും, ചില സുഹൃത്തുക്കളാണ് പ്രശ്‌നങ്ങളുണ്ടാക്കിയത് എന്നും പറഞ്ഞ് രംഗത്തെത്തി. എന്തായാലും ഒത്തിരി പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കിയ ഫ്രൈഡെ ഫിലിം ഹൗസ് വീണ്ടും സജീവമായി ഉണ്ടാകും എന്ന സന്തോഷത്തിലാണ് സിനിമാ പ്രേമികള്‍.

ഫ്രൈഡേ ഫിലിംസ് തുടരും, സാന്ദ്ര തന്റെ സുഹൃത്തും പാര്‍ട്ടണറുമായിരിക്കുമെന്ന് വിജയ് ബാബു!

പിണക്കം മാറി എന്ന് പറഞ്ഞ് സാന്ദ്ര തോമസും വിജയ് ബാബുവും ഫേസ്ബുക്കിലൂടെയാണ് പ്രത്യക്ഷപ്പെട്ടത്. ഇരുവരും പിണക്കം മറന്ന് ഒന്നായതില്‍ സിനിമയിലെ തന്നെ പലര്‍ക്കും വലിയ സന്തോഷമുണ്ട്. ഇന്ദ്രജിത്ത് ഉള്‍പ്പടെയുള്ളവര്‍ ആ സന്തോഷം ഫേസ്ബുക്കിലൂടെ തന്നെ അറിയിച്ചു. നോക്കാം, ആരൊക്കെയാണ് സാന്ദ്ര - വിജയ് പിണക്കം മാറിയതില്‍ സന്തോഷിക്കുന്നത് എന്ന്

ഇന്ദ്രജിത്ത്

സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ ഇന്ദ്രജിത്ത് വന്ന് പറഞ്ഞു, ഇത് കേള്‍ക്കാന്‍ സന്തോഷമുണ്ട് എന്ന്. ഫ്രൈഡെ ഫിലിം ഹൗസിന് എല്ലാവിധ ആശംസകളും അറിയിച്ച ഇന്ദ്രജിത്തിന് സാന്ദ്ര നന്ദി പറഞ്ഞു

അജു വര്‍ഗ്ഗീസ്

വിജയ് ബാബുവും സാന്ദ്ര തോമസും എഴുതിയ പോസ്റ്റിന് താഴെ അജു വര്‍ഗ്ഗീസ്, വിക്ടറി കാണിച്ചു. നേരത്തെ പിണക്കമാണെന്ന് പറഞ്ഞ് വിജയ് ബാബു പോസ്റ്റ് ചെയ്ത കമന്റിന് താഴെ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ട അജുവിനെ പലരും ട്രോള്‍ ചെയ്തിരുന്നു.

മീര നന്ദന്‍

നടി മീര നന്ദനും സാന്ദ്രയുടെയും വിജയ് യുടെയും പോസ്റ്റിന് താഴെ പിണക്കം മാറിയതിന്റെ സന്തോഷം അറിയിച്ചു. ഫ്രൈഡെ ഫിലിം ഹൗസിന്റെ നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നു എന്നും മീര പറയുന്നു

രഞ്ജിത്ത് മേനോന്‍

ഫ്രൈഡെ ഫിലിം ഹൗസില്‍ നിന്ന് ധാരാളം സിനിമകള്‍ ഇനിയും ഉണ്ടാകണം എന്ന് പറഞ്ഞ് രഞ്ജിത്തും ഫേസ്ബുക്കിലെത്തി.

മിഥുന്‍ മാനുവല്‍

സംവിധായകന്‍ മിഥുന്‍ മാനുവല്‍ വിജയ് ബാബുവിന്റെ പോസ്റ്റിന് താഴെയാണ് സന്തോഷത്തോടെയുള്ള കമന്റ് പോസ്റ്റ് ചെയ്തത്

വികെപി

സംവിധായകന്‍ വികെ പ്രകാശ് വിജയ് ബാബുവിന്റെ പോസ്റ്റിന് തഴെ സൂപ്പര്‍ എന്ന് പറഞ്ഞ് എത്തി

സരയു

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സരയുവിന്റെ പ്രതികരണം. സന്തോഷ വാര്‍ത്ത. സിനിമാ ലോകത്തിന് ഫ്രൈഡെ ഫിലിം ഹൗസ് വളരെ പ്രധാനപ്പെട്ടതാണെന്ന് സരയു പറയുന്നു

സാജിദ് യാഹിയ

നടനും ഇടിയുടെ സംവിധായകനുമായ സാജിദ് ഫേസ്ബുക്ക് പോസ്റ്റിന് തഴെ കമന്റിടുകയും, വിജയ് ബാബുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു

English summary
Friends are happy about Vijay Babu - Sandra Thomas reunion
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam