»   » ജയസൂര്യയുടെ കരിയറില്‍ ഇത് ആദ്യമായി, ഫുക്രിയുടെ ആദ്യ ദിന കളക്ഷന്‍ പുറത്ത് വിട്ടു!

ജയസൂര്യയുടെ കരിയറില്‍ ഇത് ആദ്യമായി, ഫുക്രിയുടെ ആദ്യ ദിന കളക്ഷന്‍ പുറത്ത് വിട്ടു!

Posted By: Sanviya
Subscribe to Filmibeat Malayalam


ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമാണ് ഫുക്രി. ഫെബ്രുവരി മൂന്നിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനത്തിനെത്തി. രഞ്ജിത്ത് സംവിധാനം ചെയ്ത പ്രേതത്തിന് ശേഷം ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

എസ് ടാക്കീസ് വൈശാഖ സിനിമയുടെ ബാനറില്‍ സിദ്ദിഖ്, വൈശാഖ് രാജന്‍, ജെന്‍സോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സിദ്ദിഖിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ഭഗത് മാനുവല്‍, ലാല്‍,സിദ്ദിഖ്, പ്രയാഗ മാര്‍ട്ടിന്‍, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


ഇപ്പോഴിതാ റിലീസ് ചെയ്ത ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ...


ആദ്യ ദിവസം-കളക്ഷന്‍

ഒരു കോടി അമ്പത്തിരണ്ട് ലക്ഷമാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.


കിങ് ലയറിന് ശേഷം

കിങ് ലയര്‍ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി. ആദ്യമായി ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സിദ്ദിഖ് തന്നെയാണ്.


ക്യാമറയ്ക്ക് പിന്നില്‍

എസ് ടാക്കീസും വൈശാഖ സിനിമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ഉദയാനന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. വിശ്വജിത്താണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


തിയേറ്ററില്‍ രണ്ട് ചിത്രങ്ങള്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍.


English summary
Fukri box office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam