»   » വേണുഗോപാലിന്റെ മകനുമെത്തുന്നു

വേണുഗോപാലിന്റെ മകനുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
G Venugopal
തൂവാനത്തുമ്പികളില്‍ ഒന്നാം രാഗം പാടി എന്ന പാട്ടുമായെത്തിയ ജി വേണുഗോപാലിന് ഇത് അഭിമാനത്തിന്റെ നിമിഷം. പിന്നണി ഗാനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മകന്‍ അരവിന്ദിനെ കൂടി പാട്ടിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ജിയ്ക്ക് സാധിച്ചു. വികെ പ്രകാശിന്റെ നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലാണ് അരവിന്ദ് പാടുന്നത്.

ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളജില്‍ എംഎസ്‌ കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് അരവിന്ദ്. അച്ഛനും വികെപി അങ്കിളും നല്ല കൂട്ടുകാരാണ്. അതുകൊണ്ടു തന്നെ പലപ്പോഴും പാടി കേള്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പാട്ടുകാരന്റെ മകനാണെങ്കിലും സംഗീതം പഠിച്ചിട്ടില്ല. പക്ഷേ, പാട്ടുപാടാന്‍ അച്ഛന്‍ പഠിപ്പിച്ചിട്ടുണ്ട്. എല്ലാം സംഗതികളും പാലിച്ചുകൊണ്ട് അച്ഛന്‍ പഠിപ്പിച്ച പാട്ടുകള്‍ തന്നെയാണ് കരുത്ത്.

കോളജില്‍ അധികപേര്‍ക്കും ഞാന്‍ ജി വേണുഗോപാലിന്റെ മകനാണെന്ന് അറിയില്ല. അച്ഛന്റെ പാട്ടുകള്‍ പാടാന്‍ കൂട്ടുകാര്‍ ആവശ്യപ്പെടും. കോളജ് പരിപാടികളും മറ്റും പാടാന്‍ കഴിഞ്ഞത് അനുഗ്രഹമായി. എന്നാല്‍ മോളിവുഡിലെ അരവിന്ദിന്റെ അരങ്ങേറ്റമല്ലിത്. നേരത്തെ ട്രെയിന്‍ എന്ന ചിത്രത്തിനുവേണ്ടി പാടിയിരുന്നെങ്കിലും. അത് പുറത്തിറങ്ങിയില്ല.

English summary
It’s been 25 years since G. Venugopal sang Onnam Ragam Paadi for Thoovanathumbikal. Twenty five years later Venugopal is excited about his son, Arvind, crooning a peppy number in V.K. Prakash’s upcoming flick Natholi Oru Cheriya Meenalla.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam