»   » ദിലീപിനെ വെള്ളം കുടിപ്പിച്ച ഗണപതി പുതിയ ഐറ്റവുമായി എത്തുന്നു, ഇത്തവണ വേറൊരു പ്രത്യേകത കൂടിയുണ്ട്!

ദിലീപിനെ വെള്ളം കുടിപ്പിച്ച ഗണപതി പുതിയ ഐറ്റവുമായി എത്തുന്നു, ഇത്തവണ വേറൊരു പ്രത്യേകത കൂടിയുണ്ട്!

Written By:
Subscribe to Filmibeat Malayalam

പാലുപഴവും കൈകളിലേന്തി എന്ന ഗാനത്തെയും ഗണപതിയുടെ പെര്‍ഫോമന്‍സിനെയും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. വിനോദയാത്ര എന്ന സിനിമയില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ തുടരുന്ന ഗണപതി നായകനായെത്തുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഗണപതി നായകനായി അരങ്ങേറുന്നത്. ഡഗ്ലസ് ആല്‍ഫ്രഡാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഗണപതി നായകനാവുന്നു

ബാലതാരമായി സിനിമയില്‍ തതുടക്കം കുറിച്ച ഗണപതി നായകനായി തുടക്കം കുറിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ആരാധകര്‍ക്ക് സന്തോഷം

മോഹന്‍ലാലിനും ദിലീപിനുമൊപ്പം തകര്‍ത്തഭിനയിച്ച ഗണപതിയുടെ പുതിയ സിനിമയെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലാണ്.

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം

ദിലീപിനൊപ്പം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ഗണപതിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം അലിഭായിയിലും മമ്മൂട്ടിയോടൊപ്പം പ്രാഞ്ചിയേട്ടനിലും അഭിനയിച്ചിരുന്നു.

പേരിലെ വ്യത്യസ്തത

മറ്റുള്ളവരില്‍ നിന്നും മകന്‍ വ്യത്യസ്തനായിരിക്കണമെന്ന ആഗ്രഹത്തിന്റെ പേരിലാണ് ഗണപതി എന്ന് പേര് നല്‍കിയത്. മാസ്റ്റര്‍ ഗണപതി എന്ന പേരിലായിരുന്നു ഈ പേര് ആദ്യം തിരശ്ശീലയില്‍ തെളിഞ്ഞത്.

വിനോദയാത്രയിലേക്ക് തിരഞ്ഞെടുത്തത്

മോഹന്‍ലാലിനൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതിലൂടെയാണ് വിനോദയാത്രയിലേക്ക് എത്തുന്നത്. സത്യന്‍ അന്തിക്കാടിനെ കാണാന്‍ പോയപ്പോള്‍ സൈക്കിളോടിക്കുമോ, നീന്തല്‍ അറിയുമോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇത് രണ്ടും അറിയാമെന്ന് പറഞ്ഞതോടെ ആ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുകയായിരുന്നുവെന്ന് നേരത്തെ ഗണപതി വ്യക്തമാക്കിയിരുന്നു.

പാലും പഴവും

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്രയിലെ പ്രധാന ആകര്‍ഷണീയതും ഈ പാട്ടായിരുന്നു. ഗണപതിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു പാട്ടിനെ പോപ്പുലറാക്കിയത്. ഈ പാട്ടിലൂടെ മികച്ച സ്വീകാര്യതയാണ് ഗണപതിക്ക് ലഭിച്ചത്.

കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ

ബാലു വര്‍ഗീസും പ്രധാന കഥാപാത്രമായെത്തുന്ന വള്ളിക്കുടിലിലെ വേലക്കാരന്‍ എന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വിദേശത്ത് പോകനാഗ്രഹിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.

ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ബിഗ് ബിക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നോ? ആ അസ്വസ്ഥതയ്ക്ക് പിന്നില്‍

പ്രണയവും വിരഹുമായി പ്രേക്ഷകരെ കരയിപ്പിച്ച ശ്രീദേവി, മറക്കാനാവാത്ത ഒാര്‍മ്മയായി ദേവരാഗം!

കീര്‍ത്തി സുരേഷിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് സിനിമാലോകം? അപമാനിക്കുന്നതിന് പരിധിയില്ലേ?

English summary
Ganapathi turs as a hero in Vallikudilile Velakkaran

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam