»   » വ്യാജ സിനിമ: പിന്നോട്ടില്ലെന്ന് ഗണേഷ്‌കുമാര്‍

വ്യാജ സിനിമ: പിന്നോട്ടില്ലെന്ന് ഗണേഷ്‌കുമാര്‍

Written By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/ganesh-kumar-against-director-2-104359.html">Next »</a></li></ul>
Ganesh Kumar
പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമ നെറ്റില്‍ അപ് ലോഡ് ചെയ്തവര്‍ക്കെതിരേയും ഡൗണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കെതിരേയും ഇപ്പോള്‍ എടുത്തിരിക്കുന്ന കേസ് ദുര്‍ബലമാണെന്ന വാദത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്.

സൈബര്‍ കുറ്റകൃത്യങ്ങളെ ലഘൂകരിച്ച് കാണുന്ന പ്രവണത കൂടിവരികയാണ്. ഇതെ പറ്റി സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും വലിയ രീതിയില്‍ ക്യാമ്പയ്ന്‍ നടക്കുന്നുണ്ട്. എന്നാല്‍ നെറ്റില്‍ സിനിമ കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗണേഷ് കുമാര്‍ വ്യക്തമാക്കി.

വ്യാജ സിനിമകള്‍ അപ് ലോഡ് ചെയ്യുന്നത് പിടിക്കാനായി ഉപയോഗിച്ച ജാദു സോഫ്ട് വെയര്‍ സ്വകാര്യ കമ്പനിയുടേതാണെന്നും അതിനാല്‍ അത് സ്വീകാര്യമല്ലെന്നും മറ്റുമുള്ള വാദങ്ങള്‍ അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ സ്ഥാപനം നിര്‍മ്മിക്കുന്ന സോഫ്ട് വെയര്‍ ഉപയോഗിച്ച് മാത്രം ആന്റി പൈറസി വേണമെന്ന് ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കുന്നത് കേട്ടു. ഇതില്‍ യാതൊരു ലോജിക്കുമില്ലെന്നും മന്ത്രി പറഞ്ഞു. ജാദു സോഫ്ട് വെയറിന്റെ പ്രവര്‍ത്തനം നേരില്‍ കണ്ട് ബോധ്യപ്പെട്ടതാണെന്നും ഗണേഷ് അറിയിച്ചു. ഇന്റര്‍നെറ്റില്‍ സിനിമകാണുന്നതിനെ ന്യായീകരിച്ച സംവിധായകനേയും ഗണേഷ് രൂക്ഷമായി വിമര്‍ശിച്ചു.

അടുത്ത പേജില്‍
സംവിധായകനെതിരെ ഗണേഷ്‌കുമാര്‍

<ul id="pagination-digg"><li class="next"><a href="/news/ganesh-kumar-against-director-2-104359.html">Next »</a></li></ul>
English summary
A month ago, the CDs of the films Ordinary and Grand Master released by the same company were illegally seen on the Net by 30 lakh and 12 lakh persons respectively, the press note said

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam