twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോടികള്‍ പ്രതിഫലമായി വാങ്ങുന്ന യുവനടന്‍മാരെ കാണാനില്ല! ധനസഹായവുമില്ല! ആഞ്ഞടിച്ച് ഗണേഷ്!

    |

    ഭാഷാഭേദമന്യേയുള്ള സഹായങ്ങളാണ് സിനിമാലോകത്തുനിന്നും ലഭിച്ചത്. കേരളത്തെ സഹായിക്കാനായി അണിനിരന്ന ചലച്ചിത്ര ലോകത്തിന് സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ലഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി നേരിട്ടിറങ്ങിയും ക്യാംപുകളില്‍ കലക്ഷന്‍ സെന്ററുകളിലും പാക്കിങ്ങില്‍ ഏര്‍പ്പെട്ടുമൊക്കെ ചില താരങ്ങള്‍ നേരിട്ട് രംഗത്തെത്തിയിരുന്നു. തന്നാല്‍ക്കഴിയാവുന്ന ധനസഹായവും അവശ്യ വസ്തുക്കളും നല്‍കിയാണ് മറ്റ് ചിലര്‍ ഈ ദൗത്യത്തില്‍ ഒപ്പം ചേര്‍ന്നത്. താരങ്ങളുടെ ഇടപെടലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.

    പേലിഷ് പ്രണയത്തിനായി രഞ്ജിനിയെ ബലിയാക്കി? ബിഗ് ബോസിന് അറഞ്ചം പുറഞ്ചം ട്രോളുകള്‍, കാണൂ!പേലിഷ് പ്രണയത്തിനായി രഞ്ജിനിയെ ബലിയാക്കി? ബിഗ് ബോസിന് അറഞ്ചം പുറഞ്ചം ട്രോളുകള്‍, കാണൂ!

    താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പല വിവരങ്ങളും കൈമാറിയിരുന്നത്. ചിലര്‍ ഇടയ്ക്ക് ക്യാംപ് സന്ദര്‍ശിച്ച് പോയതല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. തമിഴകത്തിന്റെ സ്വന്തം താരസഹോദരങ്ങളായ സൂര്യ കാര്‍ത്തിയുമാണ് ആദ്യം ധനസഹായം പ്രഖ്യാപിച്ചത്. പിന്നാലെ തന്നെ കമല്‍ഹസനും മുന്നിട്ടെത്തി. എണ്ണിയാല്‍ തീരാത്തത്ര താരങ്ങളാണ് ധനസഹായവുമായി നേരിട്ടെത്തിയത്. എന്നാല്‍ അപ്പോള്‍ പോലും മാനം പാലിച്ചിരുന്ന യുവതാരങ്ങളെക്കുറിച്ചാണ് ഗണേഷ് കുമാര്‍ വിമര്‍ശിക്കുന്നത്. കുരിയോട്ടുമലയില്‍ ആദിവാസി കിറ്റുകള്‍ വിതരണം ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം രോഷാകുലനായത്.

    പേളിയും ശ്രീനിയും ഉറച്ച തീരുമാനത്തില്‍! മോതിരമാറ്റം ഉടന്‍ വേണം.. മോഹന്‍ലാലിനോട് അഭ്യര്‍ത്ഥന!പേളിയും ശ്രീനിയും ഉറച്ച തീരുമാനത്തില്‍! മോതിരമാറ്റം ഉടന്‍ വേണം.. മോഹന്‍ലാലിനോട് അഭ്യര്‍ത്ഥന!

    കുഴപ്പക്കാരെ മാത്രമേ കാണുന്നുള്ളൂ

    കുഴപ്പക്കാരെ മാത്രമേ കാണുന്നുള്ളൂ

    നന്മയുള്ള മനുഷ്യര്‍ ഇപ്പോഴും ഭൂമിയിലുണ്ട്. നിശബ്ദമായി സഹായിക്കാന്‍ മനസ്സുള്ളവര്‍ ഒരുപാടുണ്ട്. അവരെ നമ്മള്‍ തിരിച്ചറിയുന്നില്ല. അവരില്‍ പലരെയും നമ്മള്‍ കാണുന്നില്ലെന്ന് മാത്രം. നെഗറ്റീവ് കാര്യങ്ങളാണല്ലോ പൊതുവെ ഉയര്‍ന്നുവരാറുള്ളത്. എന്നാല്‍ അത് മാത്രമല്ല ഇപ്പോഴും നന്മ ചെയ്യുന്നവര്‍ ഭൂമിയിലുണ്ടെന്നും അത് ഒന്നൂകൂടെ വ്യക്തമായതാണ് ഇപ്പോഴത്തെ സാഹചര്യത്തിലെന്നും കെബി ഗണേഷ് കുമാര്‍ പറയുന്നു. കുരിയോട്ട് മലയിലെ നിവാസികള്‍ക്ക് കിറ്റ് വിതരണം നടത്തിയതിന് ശേഷം സംസാരിക്കവെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    കോടികള്‍ പ്രതിഫലം വാങ്ങുന്നവരെ കാണുന്നില്ല

    കോടികള്‍ പ്രതിഫലം വാങ്ങുന്നവരെ കാണുന്നില്ല

    കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങിക്കുന്ന പല താരങ്ങളെയും കാണാനില്ല. മുഖ്യമന്ത്രിക്ക് ഒരു പൈസ പോലും അവര്‍ നല്‍കിയിട്ടില്ല. കേവലം ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ത്തന്നെ നാലും അഞ്ചും കോടിയാണ് ഇവരില്‍ പലരുടേയും പ്രതിഫലം. എന്നാല്‍ അവരെയൊന്നും ഈ പരിസരത്തെവിടെയും കാണുന്നിലെന്ന് താരം പറയുന്നു. നേരിട്ട് ഇടപെടലുകള്‍ നടത്തിയാണ് ചില യുവതാരങ്ങള്‍ ശ്രദ്ധ നേടിയത്. ടൊവിനോ തോമസ്, ജയസൂര്യ തുടങ്ങിയ താരങ്ങള്‍ ക്യാംപുകള്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കുചേര്‍ന്നിരുന്നു.

    യുവനടന്‍മാരെ കാണുന്നില്ല

    യുവനടന്‍മാരെ കാണുന്നില്ല

    കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്നതിനിടയില്‍ യുവതാരങ്ങളെക്കുറിച്ചാണ് അദ്ദേഹം കൂടുതലും വിമര്‍ശിച്ചത്. അവരുടെ കാര്യത്തെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു. താരസംഘടനയായ എഎംഎംഎയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അ്‌ദ്ദേഹം ചില യുവതാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്ന് പേരെടുത്തുപറഞ്ഞായിരുന്നു വിമര്‍ശനമെങ്കില്‍ ഇന്ന് പരോക്ഷമായാണ് അദ്ദേഹം താരങ്ങള്‍ക്കെതിരെ രംഗത്തുവന്നിട്ടുള്ളത്.

    ഹാസ്യ താരങ്ങളേയും കാണാനില്ല

    ഹാസ്യ താരങ്ങളേയും കാണാനില്ല

    5 ദിവസത്തേക്ക് 35 ലക്ഷം ശമ്പളം വാങ്ങുന്ന ഹാസ്യ താരങ്ങളേയും കാണാനില്ല. അവര്‍ 5 പൈസ പോലും കൊടുത്തില്ല. സുരാജ് വെഞ്ഞാറമൂടിനെപ്പോലെയുള്ള ഹാസ്യ താരങ്ങള്‍ സഹായിച്ചു. അവര്‍ ഉയര്‍ന്ന പ്രതിഫലമല്ല വാങ്ങുന്നത്. എന്നിട്ട് പോലും ഈ ദൗത്യത്തില്‍ അവരും പങ്കുചേര്‍ന്നു. ആരെയാണ് താരം ഉദ്ദേശിച്ചതെന്ന കാര്യത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് ധനസഹായം നല്‍കിയവരുടെ ലിസ്റ്റ് പരിശോധിക്കണമെന്നും എന്നാല്‍ മാത്രമേ താരങ്ങളുടെ സഹായത്തെക്കുറിച്ച് കൃത്യമായി മനസ്സിലാവുള്ളൂവെന്നും താരം പറയുന്നു.

    ഫേസ്ബുക്കിലെഴുതുന്നവര്‍ക്കും വിമര്‍ശനം

    ഫേസ്ബുക്കിലെഴുതുന്നവര്‍ക്കും വിമര്‍ശനം

    കോടിക്കണക്കിന് രൂപ പ്രതിഫലമായി കൈപ്പറ്റുന്നവര്‍ 5 പൈസ പോലും കൊടുക്കാത്തതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്നും ദൂരെ നിന്ന് ഫേസ്ബുക്കിലെഴുതിയല്ല ഈ ദൗത്യത്തില്‍ പങ്കുചേരേണ്ടതെന്നും അദ്ദേഹം പറയുന്നു. ആകാശത്തിരുന്ന് ഇന്റര്‍നെറ്റിലൂടെ അവരുടെ അഭിപ്രായം പറയുന്നവര്‍ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കണം. മലയാളിയുടെ സ്‌നേഹത്തിന്‍രെ പങ്കുപറ്റുന്ന പല വീരന്‍മാരും ഇതില്‍ പങ്കുചേര്‍ന്നിട്ടില്ല. യുവനടന്‍മാരിലെ ചില താരങ്ങളെ ലക്ഷ്യമാക്കിയാണ് അദ്ദേഹം ഈ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളതെന്നത് പകല്‍പോലെ വ്യക്തമാണ്.

     ധനസഹായം നല്‍കിയില്ല

    ധനസഹായം നല്‍കിയില്ല

    നിങ്ങള്‍ എന്ത് ചെയ്തു എന്ന കാര്യത്തെക്കുറിച്ച് ഇവരോട് ചോദിക്കണം. പൊതുപ്രവര്‍ത്തകനും കാരവുമെന്ന നിലയില്‍ തനിക്ക് അതറിയാന്‍ ആകാംക്ഷയുണ്ട്. അതുപോലെ നിങ്ങള്‍ക്കും കാണുമെന്നാണ് തന്റെ ധാരണയെന്നും കൃത്യമായി ഇക്കാര്യം അവരിലെത്തിക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ താരരാജാക്കന്‍മാര്‍ ധനസഹായം നല്‍കിയില്ലെന്ന് പറഞ്ഞ് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അമ്മയുടെ തുക കുറഞ്ഞുപോയെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ഇതിന് പിന്നാലെയായാണ് സിനിമാക്കാര്‍ക്കെതിരെ പരസ്യമായി നടന്‍ രംഗത്തെത്തിയത്.

    യുവനടന്‍മാരെ മാത്രം പറയുന്നതെന്താണ്?

    യുവനടന്‍മാരെ മാത്രം പറയുന്നതെന്താണ്?

    ഫേസ്ബുക്കിലൂടെ ഗണേഷ് കുമാറിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ അദ്ദേഹത്തിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മുകേഷും താങ്കളും എന്ത് നല്‍കിയെന്നും എന്തിനാണ് യുവതാരങ്ങളെ മാത്രം വിമര്‍ശിക്കുന്നതെന്നുമൊക്കെയുള്ള ചോദ്യങ്ഹള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനോടകം തന്നെ അദ്ദേഹത്തിന്‍രെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

    English summary
    Ganesh Kumar criticising Youth stars
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X